Saturday December 03, 2016
Latest Updates

ചെറുപ്പക്കാര്‍ക്കിടയില്‍ സഡന്‍ ഡത്ത് സിന്‍ഡ്രാം വ്യാപകമാവുന്നു 

ചെറുപ്പക്കാര്‍ക്കിടയില്‍ സഡന്‍ ഡത്ത് സിന്‍ഡ്രാം വ്യാപകമാവുന്നു 

ഡബ്ലിന്‍ : അയര്‍ലണ്ടില്‍ ചെറുപ്പക്കാര്‍ക്കിടയില്‍ സഡന്‍ ഡെത്ത് സിന്‍ഡ്രാം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍.പലയിടത്തും യുവാക്കള്‍ മരിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നു.വ്യായമത്തിനു ശേഷമെല്ലാം വന്ന് കിടക്കുന്ന യുവാക്കള്‍ പിറ്റേ ദിവസം രാവിലെ ഉണരാതെ മരണത്തിലേക്ക് പോകുന്ന അവസ്ഥ കണ്ടു വരുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.ഹൃദയസ്തംഭനം മൂലമാണ് ഭൂരിഭാഗം മരണവും സംഭവിക്കുന്നത്.ബ്രിട്ടനില്‍ ഒരോ ആഴ്ചയിലും  12ഓളം യുവാക്കളാണ് സഡന്‍ ഡെത്തിന് ഇരയാകുന്നത്.

 നവജാത ശിശുക്കളും,കൌമാരക്കാരും അടക്കം ഏറെപ്പേരാണ് കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ സഡന്‍ ഡെത്ത് സിന്‍ഡ്രാം മൂലം മരണപ്പെട്ടത്.അയര്‍ലണ്ടിലെ വിവിധ സ്ഥലങ്ങളിലായി സ്‌കൂള്‍ ഗ്രൌണ്ടുകളിലും,ക്ലാസ് മുറികളിലും പോലും ഈ അസുഖം വില്ലനായി കടന്നുവന്നു 

എന്നാല്‍ കൃത്യമായ രോഗലക്ഷണങ്ങളോ കാര്യമായ ആരോഗ്യ പ്രശ്‌നങ്ങളോ ഒന്നും തന്നെ ഇല്ലാതിരിക്കുന്നതും മരണത്തിന്റെ തീവ്രത വര്‍ധിപ്പിക്കുന്നു. മദ്യപാനം ഇല്ലാത്തവരിലും, പുക വലിക്കാത്തവരിലും സഡന്‍ ഡെത്ത് സിന്‍ഡ്രാം വ്യാപകമാവുകയാണ്.യുവാക്കളില്‍ സഡന്‍ ഡെത്തിന് വിധേയരാകുന്നവരുടെ എണ്ണം വര്‍ധിക്കുകയാണെന്ന് ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നു. 

ആരോഗ്യമുള്ളയാളുകളിലും സഡന്‍ ഡെത്ത് കണ്ടു വരുന്നത് ആശങ്കയുണ്ടാക്കുന്നു.പാര്യമ്പര്യമായ കാരണങ്ങളാണ് സഡന്‍ ഡെത്തിന് കാരണമെന്ന് ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നു.കഴിഞ്ഞ ദിവസം ജോണ്‍ വില്‍സണ്‍ എന്ന 18കാരന്‍ സഡന്‍ ഡെത്ത് സിന്‍ഡ്രോം മൂലം മരണമടഞ്ഞിരുന്നു.

Scroll To Top