Thursday December 08, 2016
Latest Updates

ചെറുകാറുകളുടെയും ഓട്ടോകളുടെയും ഇന്‍ഷുറന്‍സ് പ്രീമിയം ഉയര്‍ത്തി

ചെറുകാറുകളുടെയും ഓട്ടോകളുടെയും ഇന്‍ഷുറന്‍സ് പ്രീമിയം ഉയര്‍ത്തി

ചെറുകാറുകളുടെയും ഓട്ടോറിക്ഷകളുടെയും തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയം കുത്തനെ ഉയര്‍ത്തി. ഇന്‍ഷുറന്‍സ് റെഗുലേറ്ററി അഥോറിറ്റിയാണ് പുതിയ നിരക്കുകള്‍ പ്രഖ്യാപിച്ചത്. അടുത്ത മാസം മുതല്‍ ഇത് പ്രാബല്യത്തില്‍ വരും.

1000 സി.സി. വരെയുള്ള കാറുകളുടെ പ്രീമിയം നിലവില്‍ നികുതികളടക്കം 1,440 രൂപയായിരുന്നത് ഇനിയും 2,805 രൂപയാകും. ഓട്ടോറിക്ഷകളുടെ തേര്‍ഡ് പാര്‍ട്ടി പ്രീമിയം തുക 3,480 രൂപയില്‍നിന്ന് 5,916 രൂപയാക്കി ഉയര്‍ത്തിയിരിക്കുന്നു.

ഏപ്രില്‍ ഒന്നുമുതല്‍ പുതുക്കേണ്ട പോളിസികള്‍ക്കാണ് പുതിയ നിരക്കുകള്‍ ബാധകമാകുന്നത്. ഈ പോളിസികള്‍ നേരത്തേ പുതുക്കിയാലും പുതിയ നിരക്കുതന്നെ അടയ്ക്കണം. ഫുള്‍ ഇന്‍ഷുറന്‍സ് എടുക്കുന്നവര്‍ക്കും പ്രീമിയം തുകയില്‍ വര്‍ധനയുണ്ടാകും. ഫുള്‍ ഇന്‍ഷുറന്‍സിനൊപ്പമുള്ള തേർഡ് പാർട്ടി പ്രീമിയത്തിലെ വര്‍ധനയാണ് ഇതിന് കാരണം.

Scroll To Top