Friday December 09, 2016
Latest Updates

ചെര്‍ണോബില്‍ ദുരന്തത്തിന് ഇരയായ കുട്ടികള്‍ ഇന്ന് അയര്‍ലണ്ടില്‍ എത്തും

ചെര്‍ണോബില്‍ ദുരന്തത്തിന് ഇരയായ കുട്ടികള്‍ ഇന്ന് അയര്‍ലണ്ടില്‍ എത്തും

ഡബ്ലിന്‍: ചെര്‍ണോബില്‍ ദുരന്തത്തിന് ഇരയായ കുട്ടികള്‍ ഇന്ന് അയര്‍ലണ്ടില്‍ എത്തും. വരുന്ന ഒരു മാസം ഐറിഷ് കുടുംബങ്ങള്‍ ചെര്‍ണോബില്‍ ഇരകളായ കുട്ടികള്‍ക്ക് ആതിഥ്യമരുളും. ചെര്‍ണോബില്‍ ആണവ ദുരന്തത്തിന് ഇരകളായി അസുഖ ബാധിതരായവരും, ദരിദ്ര ചുറ്റുപാടുകളില്‍ നിന്നുള്ള കുട്ടികളുമാണ് അയര്‍ലണ്ടില്‍ എത്തുന്നത്. ചെര്‍ണോബില്‍ ചില്‍ഡ്രന്‍ ഇന്റര്‍നാഷണല്‍ എന്ന സംഘടനയുടെ നേതൃത്വത്തിലാണ് ദുരന്ത ബാധിതരായ കുട്ടികളെ അയര്‍ലണ്ടില്‍ എത്തിക്കുന്നത്. 

എല്ലാ വര്‍ഷവും ഇതേ സമയത്ത് ചെര്‍ണോബില്‍ നിന്നുള്ള കുട്ടികള്‍ അയര്‍ലണ്ടില്‍ എത്താറുണ്ട്. അസുഖത്തിന്റെയും ദുരിതത്തിന്റെ പിടിയില്‍ നിന്ന് ഏതാനും മാസങ്ങള്‍ മോചനം തേടിയാണ് കുട്ടികള്‍ അയര്‍ലണ്ടില്‍ എത്തുന്നത്. ചെര്‍ണോബില്‍ ആണവ നിലയത്തില്‍ നിന്ന് ഇപ്പോഴും തുടരുന്ന ആണവ വികിരണം തലമുറകള്‍ കഴിഞ്ഞിട്ടും ചെര്‍ണോബിലെ കുട്ടികള്‍ക്ക് ഇപ്പോഴും ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതായാണ് റിപ്പോര്‍ട്ട്. 

ആണവ ദുരന്തത്തിന്റെ അനന്തര ഫലങ്ങള്‍ കൂടാതെ ഇപ്പോള്‍ പ്രദേശത്ത് കാട്ടുതീ ഭീഷണി ഉയര്‍ത്തുന്നതായും ഇരകളെ സഹായിക്കുന്ന സന്നദ്ധ സംഘടനകള്‍ പറയുന്നു. 28 വര്‍ഷം മുമ്പാണ് ചെര്‍ണോബില്‍ ദുരന്തം ഉണ്ടായത്. എന്നാല്‍ ഇപ്പോഴും ആണവ വികിരണവും മറ്റും പ്രദേശവാസികള്‍ക്കും പുതിയതായി ജനിക്കുന്ന തലമുറയ്ക്കും ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു.

Scroll To Top