Friday December 09, 2016
Latest Updates

ചെന്നൈ സ്‌ഫോടനം: രണ്ട് ശ്രീലങ്കന്‍ സ്വദേശികള്‍ അറസ്റ്റില്‍

ചെന്നൈ സ്‌ഫോടനം: രണ്ട് ശ്രീലങ്കന്‍ സ്വദേശികള്‍ അറസ്റ്റില്‍

ചെന്നൈ: ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്‌റ്റേഷനില്‍ ഇന്നലെയുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ടു രണ്ടു പേര്‍ അറസ്റ്റില്‍. ശ്രീലങ്കന്‍ സ്വദേശികളായ ശിവപാലന്‍, മുഹമ്മദ് സലീം എന്നിവരാണ് അറസ്റ്റിലായത്. ചെന്നൈ ‘ക്യു’ ബ്രാഞ്ച് ആണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. ഇന്നലെ സ്‌ഫോടനം നടന്നതിനു ശേഷം ചെന്നൈ നഗരത്തിലും പരിസര പ്രദേശങ്ങളിലുമായി സംശയാസ്പദമായി കണ്ടെത്തിയ ആയിരത്തിലധികം പേരെ ക്യു ബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു.

ഇതില്‍ നിന്നാണ് സംശയാസ്പദമായി തോന്നിയ രണ്ടു പേരെ അറസ്റ്റ് ചെയ്തത്. ഇവരെ ചോദ്യം ചെയ്തുവരുന്നു. പ്രതികള്‍ക്ക് ഐഎസ്‌ഐ ബന്ധമുണ്ടാകാമെന്നും സ്‌ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ഇവര തന്നെയാകാമെന്നും പോലീസ് സംശയിക്കുന്നു.

ഇന്നലെ ഏഴരയോടെയാണ് ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്‌റ്റേഷനില്‍ ഗുവാഹത്തി എക്‌സ്പ്രസില്‍ ഇരട്ടസ്‌ഫോടനുണ്ടായത്. സ്‌ഫോടനത്തില്‍ ഗുണ്ടൂര്‍ സ്വദേശി സ്വാതി കൊല്ലപ്പെട്ടിരുന്നു. ബാംഗ്ലൂരില്‍ ടാറ്റ കണ്‍സള്‍ട്ടന്‍സിയില്‍ ജീവനക്കാരിയായിരുന്നു. പരുക്കേറ്റവര്‍ ഇപ്പോഴും ചികിത്സയിലാണ്.

Scroll To Top