Tuesday December 06, 2016
Latest Updates

ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്‌റ്റേഷനില്‍ ബോംബ് പൊട്ടി ഒരാള്‍ മരിച്ചു; കേരളത്തിലും സുരക്ഷ കര്‍ശനമാക്കി

ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്‌റ്റേഷനില്‍ ബോംബ് പൊട്ടി ഒരാള്‍ മരിച്ചു; കേരളത്തിലും സുരക്ഷ കര്‍ശനമാക്കി

തിരുവനന്തപുരം: ചെന്നൈ റെയില്‍വേ സ്‌റ്റേഷനില്‍ ഉണ്ടായ ബോംബ് സ്‌ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലെ റെയില്‍വേ സ്‌റ്റെഷനുകളിലും സുരക്ഷ ശക്തമാക്കി. ഇന്ന് രാവിലെ 7.15 ഓടെയാണ് ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്‌റ്റേഷനിലെ ഒന്‍പതാമത്തെ പ്‌ളാറ്റ്‌ഫോമില്‍ സ്‌ഫോടനം ഉണ്ടായത്.

ബാംഗ്ലൂര്‍ ഗുവാഹത്തി എക്‌സ്പ്രസ് പ്‌ളാറ്റ്‌ഫോമിലേക്ക് എത്തിയ ഉടനായിരുനു സ്‌ഫോടനം. സ്‌ഫോടനത്തില്‍ ആന്ധ്ര ഗുണ്ടൂര്‍ സ്വദേശിനി സ്വാതി എന്ന 22 കാരിയാണ് മരിച്ചത്. പതിനെട്ടോളം പേര്‍ക്ക് പരുക്കേറ്റു. ഈ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ കേരളത്തിലെ എല്ലാ റെയില്‍വേ സ്‌റ്റേഷനുകളിലും സുരക്ഷ പരിശോധന കര്‍ശനമാക്കാന്‍ നിര്‌ദ്ദേശം നല്കിയതായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. കേരളത്തില്‍ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും അദ്ദേഹം അറിയിച്ചു.

ആഭ്യന്തരമന്ത്രിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ എല്ലാ റെയില്‍വേ സ്‌റ്റേഷനുകളിലും സുരക്ഷ പരിശോധന കര്‍ശനമാക്കി. തിരക്കേറിയ സ്‌റ്റേഷനുകളില്‍ യാത്രക്കാരുടെ ലഗേജ് ഉള്‍പ്പെടെ പരിശോധിച്ച ശേഷമാണ് അകത്തേയ്ക്കും പുറത്തേക്കും യാത്രക്കാരെ കടത്തിവിടുന്നത്.

Scroll To Top