Saturday December 10, 2016
Latest Updates

ചെന്നിത്തലയുടെ പോലീസിന്റെ ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ എല്‍ഡിഎഫിന് 12 സീറ്റ്; യുഡിഎഫിന് 8 സീറ്റ്

ചെന്നിത്തലയുടെ പോലീസിന്റെ ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ എല്‍ഡിഎഫിന് 12 സീറ്റ്; യുഡിഎഫിന് 8 സീറ്റ്

തിരുവനന്തപുരം: വോട്ടെടുപ്പ് കഴിഞ്ഞു, ഇനി സ്ഥാനാര്‍ത്ഥികളും മുന്നണികളും കൂട്ടലും കിഴിക്കലുമായി ഒരു മാസം. തങ്ങള്‍ക്ക് ലഭിക്കേണ്ടിയിരുന്ന വോട്ടുകള്‍ മുഴുവന്‍ പോള്‍ ചെയ്യപ്പെട്ടോ;? ഏതെങ്കിലും ബൂത്തില്‍ തങ്ങളുടെ വോട്ട് എതിരാളിയുടെ പെട്ടിയില്‍ വീണോ തുടങ്ങിയ വിവരങ്ങളാണ് സ്ഥാനാര്‍ത്ഥികളും മുന്നണികളും തലപുകഞ്ഞു ആലോചിക്കുന്നത്. സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ പാര്‍ട്ടികളും മാത്രമാണ് ഈ കണക്കെടുപ്പ് നടത്തുന്നതെന്ന് കരുതിയാല്‍ തെറ്റി.

സംസ്ഥാന പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗവും ഇത്തരത്തില്‍ കണക്കെടുപ്പ് നടത്താറുണ്ട്. ചെന്നിത്തലയുടെ കീഴിലുള്ള പോലീസ് വകുപ്പിന്റെ ഇന്റിലിജന്‍സ് വിഭാഗം നടത്തിയ കണക്കെടുപ്പില്‍ ഇടതുമുന്നണിക്ക് മുന്‍തൂക്കം. വോട്ടെടുപ്പിന് തൊട്ട് മുന്‍ ദിവസങ്ങള്‍ വരെയുള്ള കണക്കുകള്‍ പ്രകാരം ഇടതുമുന്നണിക്ക് 12 സീറ്റും യുഡിഎഫിന് 8 സീറ്റും ലഭിക്കുമെന്ന് ഇന്റലിജന്‍സ് പ്രവചിക്കുന്നു. ഈ രഹസ്യ റിപ്പോര്‍ട്ട് ഇന്റലിജന്‍സ് സര്‍ക്കാരിന് കൈമാറി.

യുഡിഎഫിന് നഷ്ടപ്പെടുന്ന മണ്ഡലങ്ങളില്‍ ഒന്ന് തിരുവനന്തപുരം ആയിരിക്കുമെന്ന് ഇന്റലിജന്‍സ് പ്രവചിക്കുന്നു. ശക്തമായ പോരാട്ടം നടന്ന വടകരയും കണ്ണൂരും ഇടതുമുന്നണി തിരിച്ചു പിടിക്കുമെന്നും ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നു. യുപിഎ തിരിച്ചടി നേരിടുമെന്ന് പ്രഖ്യാപിച്ചു വിവാദത്തിലായ പി സി ചാക്കോ മത്സരിച്ച ചാലക്കുടിയും എല്‍ഡിഎഫ് നേടുമെന്നാണ് ഇന്റലിജന്‍സ് പ്രവചനം. ഇടുക്കിയിലും യുഡിഎഫ് പരാജയം നേരിടും.

എല്‍ഡിഎഫിന് ഒപ്പം നില്ക്കുമെന്ന് ഇന്റലിജന്‍സ് പ്രവചിക്കുന്ന മണ്ഡലങ്ങള്‍ ഇവയാണ് തിരുവനന്തപുരം, ആറ്റിങ്ങല്‍, കൊല്ലം, ആലപ്പുഴ, ചാലക്കുടി, തൃശൂര്‍, കോഴിക്കോട്, വടകര, കാസര്‍ഗോഡ്, കണ്ണൂര്‍, പാലക്കാട്, ആലത്തൂര്‍, ഇടുക്കി.

ബാക്കിയുള്ള മാവേലിക്കര, എറണാകുളം, പൊന്നാനി, മലപ്പുറം, വയനാട്, കോട്ടയം, പത്തനംതിട്ട മണ്ഡലങ്ങള്‍ യുഡിഎഫ് നിലനിര്‍ത്തുമെന്നും ഇന്റലിജന്‍സ് പ്രവചിക്കുന്നു.

Scroll To Top