Sunday December 04, 2016
Latest Updates

ചൂടുവെള്ളത്തിന് പണം ഈടാക്കാനുള്ള എച്ച് എസ് ഇ നിലപാടിനെതിരെ പ്രധിഷേധം ശക്തമാകുന്നു

ചൂടുവെള്ളത്തിന് പണം ഈടാക്കാനുള്ള എച്ച് എസ് ഇ നിലപാടിനെതിരെ പ്രധിഷേധം ശക്തമാകുന്നു

ഡബ്ലിന്‍ : ചെലവ് ചുരുക്കാന്‍ എച്ച് എസ് ഇ കണ്ടു പിടിച്ച പുതിയ വിദ്യകള്‍ക്കെതിരെ പരക്കെ പ്രതിഷേധം .തിരക്ക് പിടിച്ച ജോലിയ്ക്കിടയില്‍ ആശുപത്രി കാന്ടീനുകളില്‍ നിന്നും ഇത്തിരി വെള്ളം കുടിയ്ക്കാനുള്ള അവകാശത്തെ നിഷേധിക്കാനാണ് എച്ച് എസ് സി യിലെ ചില മാനെജ്‌മെന്റ് ശിരോമണികളുടെ നീക്കം.
ജോലിസ്ഥലത്ത് ചായയും കാപ്പിയും സ്വയം ഉണ്ടാക്കി കഴിച്ച് കാശു ലാഭിക്കാമെന്ന് വ്യാമോഹം ഇനി നടക്കില്ല എന്ന നിലപാടുമായാണ്‌കെറി ജനറല്‍ ആശുപത്രിയില്‍ ‘പരീക്ഷണം’ തുടങ്ങിവെച്ചത്.വിജയിച്ചാല്‍ രാജ്യമൊട്ടാകെ ഈ നിലപാട് എടുക്കാനാണ് തീരുമാനം
എച്ച്എസ്ഇയുടെ തീരുമാനപ്രകാരം ഇനി ഇത്തരത്തില്‍ ചായയോ കാപ്പിയോ ഉണ്ടാക്കാനായി എടുക്കുന്ന തിളപ്പിച്ച വെള്ളത്തിനും പണം ഈടാക്കും. 50 സെന്റോളം ഒരു കപ്പ് വെള്ളത്തിന് ഈടാക്കാനാണ് ഇപ്പോള്‍ എച്ച്എസ്ഇ തീരുമാനിച്ചിരിക്കുന്നത്.

ഇനി മുതല്‍ കെറി ജനറല്‍ ആശുപത്രി കാന്റീനില്‍ നിന്നും തിളച്ച വെള്ളവും കാശുകൊടുത്താല്‍ മാത്രമേ ലഭിക്കുകയുള്ളൂവെന്ന് സാരം.

പണം ലാഭിക്കാനായി ചൂടുവെള്ളം മാത്രം സൗജന്യമായി വാങ്ങി ,ചായ ,കാപ്പി ബാഗുകള്‍ ഇട്ട്  കുടിക്കുന്ന സ്റ്റാഫുകളുടെ പിശുക്ക് നിര്‍ത്തലാക്കാനാണ് ഈ പദ്ധതിയെന്ന് എക്‌സിക്യുട്ടീവ് പറഞ്ഞു.രണ്ടു കൊല്ലം മുന്പുതന്നെ ഇതിനായി തീരുമാനം എടുത്തിരുന്നുവെന്നും ഇപ്പോള്‍ നടപ്പാക്കിയെന്നെയുള്ളൂ എന്നുമാണ് അധികൃതരുടെ വാദം.
കില്ലാര്‍നിയിലെ ആശുപത്രിയിലും വെള്ളത്തിനു 50 സെന്റ് ഇടാക്കാന്‍ തീരുമാനിച്ചെങ്കിലും ഇപ്പോള്‍ അത് 10 സെന്റായി കുറച്ചിട്ടുണ്ട് .ഇത്തരമൊരു തീരുമാനം നടപ്പാക്കുന്നതിന് ഇതിനായി ജീവനക്കാരുമായി യാതൊരു വിധ ചര്‍ച്ചകളും നടത്തിയിട്ടില്ലെന്ന് തൊഴിലാളി യൂണിയനുകള്‍ അറിയിച്ചു.
കൂടുതല്‍ ആശുപത്രികളിലേയ്ക്ക് പുതിയ സംവിധാനം വ്യാപിപ്പിച്ചാല്‍ ശക്തമായി നേരിടുമെന്ന് നേഴ്‌സസ് യൂണിയന്‍ ഭാരവാഹികള്‍ പറയുന്നു

Scroll To Top