Thursday December 08, 2016
Latest Updates

ചീഫ് വിപ്പിന് പിന്നാലെ നരേന്ദ്ര മോഡി അനുകൂല നിലപാടുമായി കെഎം മാണിയും

ചീഫ് വിപ്പിന് പിന്നാലെ നരേന്ദ്ര മോഡി അനുകൂല നിലപാടുമായി കെഎം മാണിയും

കോട്ടയം: നരേന്ദ്ര മോഡി അധികാരത്തില്‍ എത്തുമെന്ന് ഉറപ്പായതോടെ കേരളത്തിലെ യുഡിഎഫ് നേതാക്കള്‍ അദ്ദേഹത്തെ പുകഴ്ത്താന്‍ മത്സരിക്കുന്ന കാഴ്ചയാണ് കണ്ടത്. ചീഫ് വിപ്പ് പിസി ജോര്‍ജും, മുന്‍ കേന്ദ്ര മന്ത്രി ശശി തരൂരും മോഡിയെ അഭിനന്ദിച്ച് രംഗത്ത് വന്നിരുന്നു. എറ്റവും ഒടുവില്‍ മോഡി അനുകൂല നിലപാടുമായി ധനമന്ത്രി കെഎം മാണിയും രംഗത്ത്.

നരേന്ദ്ര മോഡിയുടെ ഭരണം മോശമാകുമെന്ന് മുന്‍ധാരണ വേണ്ടെന്ന് കെഎം മാണി പറഞ്ഞു.കേന്ദ്ര സര്‍ക്കാര്‍ അര്‍ഹമായ പരിഗണന നല്‍കുമെന്ന ശുഭാപ്തി വിശ്വാസം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന് കേന്ദ്ര എല്ലാവിധ പിന്തുണയും നല്കുമെന്നാണ് പ്രതീക്ഷ. സഹായം ലഭിക്കാതെ വന്നാല്‍ കേന്ദ്രത്തില്‍ ഒരുമിച്ച് സമ്മര്‍ദ്ദം ചെലുത്തി അര്‍ഹമായ സഹായം നേടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

Scroll To Top