Sunday December 04, 2016
Latest Updates

റെഡ് അലര്‍ട്ട് :ചില കൌണ്ടികളില്‍ 6 സെന്റി മീറ്റര്‍ വരെ സ്‌നോ വീഴുമെന്ന് മെറ്റ് എറാന്‍

റെഡ് അലര്‍ട്ട് :ചില കൌണ്ടികളില്‍ 6 സെന്റി മീറ്റര്‍ വരെ സ്‌നോ വീഴുമെന്ന് മെറ്റ് എറാന്‍

ഡബ്ലിന്‍ :മഞ്ഞുവീഴ്ച്ചയോടൊപ്പം അറ്റ്‌ലാന്റിക് കാറ്റും ഉയര്‍ത്തുന്ന ഭീഷണിയില്‍ രാജ്യത്തെമ്പാടും സര്‍ക്കാര്‍ കനത്ത ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. കോര്‍ക്ക് ,കെറി കൗണ്ടികളില്‍ റെഡ് അലെര്‍ട്ടും ,വാട്ടര്‍ഫോര്‍ഡ് ,വെക്‌സ്‌ഫോര്‍ഡ് ,മയോ ,ലിമറിക്ക് ,ക്ലയര്‍ എന്നിവിടങ്ങളില്‍ ഓറഞ്ച് അലര്‍ട്ടുമാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

കൌണ്ടി ഡോണഗലിന്റെ ഉയര്‍ന്ന പ്രദേശങ്ങളില്‍ ഇന്ന് ആറ് സെന്റി മീറ്റര്‍ വരെ മഞ്ഞുവീഴ്ച്ചയണ്ടായേക്കമെന്ന് മെറ്റ് എറാന്‍ വ്യക്തമാക്കുന്നുണ്ട്.
ലോങ്ങ് ഫോര്‍ഡ്,വെസ്റ്റ് മീത്ത് ,കാവന്‍ ,മോനഹാന്‍ എന്നിവിടങ്ങളിലും ,കണക്ടിലും ശക്തമായ മഞ്ഞുവീഴ്ച്ച ഉണ്ടായേക്കുമെന്നാണ് മെറ്റ് ഏറാന്‍ മുന്നറിയിപ്പ് നല്‍കുന്നത്.
അയര്‍ലണ്ടിലെ ഒട്ടുമിക്ക കൌണ്ടികളിലും ഇന്നലെ മഞ്ഞുമഴ പെയ്തു.വരും ദിവസങ്ങളിലും ഇത് തുടരുമെന്നതിനാല്‍ ,വാഹനം ഓടിയ്ക്കുന്നവര്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്നും റോഡ് സേഫ്ടി അതോറിറ്റി അഭ്യര്‍ഥിച്ചു.

അതേസമയം തീര പ്രദേശങ്ങളില്‍ കുറഞ്ഞത് നൂറു കിലൊമീറ്റര്‍ വേഗതയിലെങ്കിലും കാറ്റ് വീശാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു

Scroll To Top