Wednesday December 07, 2016
Latest Updates

ചില്‍ഡ്രന്‍സ് റഫറണ്ടം:മാതാപിതാക്കള്‍ക്ക് കുട്ടികളുടെ മേലുള്ള അധികാരം നഷ്ടമാകുമെന്ന് വാദിച്ച് സമര്‍പ്പിച്ച പരാതി സുപ്രീം കോടതി തള്ളി

ചില്‍ഡ്രന്‍സ് റഫറണ്ടം:മാതാപിതാക്കള്‍ക്ക് കുട്ടികളുടെ മേലുള്ള അധികാരം നഷ്ടമാകുമെന്ന് വാദിച്ച് സമര്‍പ്പിച്ച പരാതി സുപ്രീം കോടതി തള്ളി

ഡബ്ലിന്‍:2012ലെ കുട്ടികളുടെ റഫറണ്ടം ഫലത്തെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. റഫറണ്ടം റിസല്‍റ്റ് അസാധുവാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളിയതിനെ ചോദ്യം ചെയ്താണ് ഡബ്ലിനില്‍നിന്നുള്ള ജൊവാന ജോര്‍ദന്‍ സുപ്രീംകോടതിയെ സമീപിച്ചത്. എന്നാല്‍ ജോര്‍ദന്റെ വാദങ്ങളെ അംഗീകരിക്കാന്‍ സുപ്രീംകോടതി തയാറായില്ല.

റഫറണ്ടം സര്‍ട്ടിഫിക്കറ്റ് പ്രസിഡന്റ് ഒപ്പിടുന്നതോടെ ചില്‍ഡ്രന്‍സ് റഫറണ്ടം നിയമമാകും.ഐറിഷ് മാതാപിതാക്കള്‍ക്ക് അവരുടെ കുട്ടികളിന്മേലുള്ള അധികാരം നഷ്ടപ്പെടുത്തുന്നതാണ് ഈ നിയമമെന്നതിനാല്‍ അംഗീകരിക്കാനാവില്ലെന്നായിരുന്നു ജോര്‍ദന്റെ വാദം.അയര്‍ലണ്ടിനെ സംബന്ധിച്ച് ഇത് ദുഖകരമായ ദിവസമാണെന്നും അവര്‍ പറഞ്ഞു

ഇന്‍ഫോര്‍മേഷന്‍ ക്യാംപെയ്ന്‍ റിസല്‍ട്ടിനെ സര്‍ക്കാര്‍ പൊതു ഖജനാവില്‍നിന്ന് ചെലവാക്കിയ പണം സ്വാധീനിച്ചെന്ന് ഇവര്‍ ഹര്‍ജിയില്‍
ആരോപിച്ചിരുന്നു. റെഫറണ്ടം നടക്കുന്നതിന് തൊട്ടു മുന്‍പ് സര്‍ക്കാര്‍ ചെലവാക്കുന്നത് ഭരണഘടന അനുവദിക്കുന്നതിലും കൂടിയ തുകയാണെന്ന്സുപ്രീംകോടതി പരാമര്‍ശമുണ്ടായിട്ടും ഇവരുടെ ഹര്‍ജി ഹൈക്കോടതി തള്ളി. സര്‍ക്കാരിന്റെ പ്രവര്‍ത്തികള്‍ റഫറണ്ടം ഫലത്തെ സ്വാധീനിച്ചിട്ടില്ലെന്ന് പറഞ്ഞായിരുന്നു ഹൈക്കോടതി ഹര്‍ജി തള്ളിയത്. ഇവര്‍ പിന്നീട് പുനപരിശോധനാ ഹര്‍ജി നല്‍കിയിരുന്നെങ്കിലും അതും ഹൈക്കോടതി തള്ളി. ഈ സാഹചര്യത്തിലാണ് ഇവര്‍ സുപ്രീംകോടതിയെ സമര്‍പ്പിച്ചത്. കഴിഞ്ഞ വര്‍ഷം ഏഴു സുപ്രീംകോടതി ജഡ്ജിമാര്‍ ഇവരുടെ ഹര്‍ജിയില്‍ വാദം കേട്ടശേഷമാണ് ഇപ്പോള്‍ വിധി പുറപ്പെടുവിച്ചിരിക്കുന്നത്.

ജയിക്കുമെന്നായിരുന്നു പ്രതീക്ഷയെങ്കിലും കേസില്‍ പരാജയപ്പെട്ടത് തന്നെ നിരാശയിലാക്കിയെന്ന് വിധി പുറത്തു വന്ന ശേഷം ജോര്‍ദന്‍ മാധ്യമങ്ങളോട് പറഞ്ഞു.
സുപ്രീംകോടതി ഹര്‍ജി പരിഗണിക്കാത്ത സാഹചര്യത്തില്‍ യൂറോപ്യന്‍ കോടതിയെ സമീപിക്കുമോ എന്ന് മാധ്യമങ്ങള്‍ ചോദിച്ചപ്പോള്‍ എല്ലാ സാധ്യതകളും അന്വേഷിക്കുന്നുണ്ടെന്നായിരുന്നു ഇവരുടെ മറുപടി.

Scroll To Top