Monday December 05, 2016
Latest Updates

ചിലപ്പോള്‍ നാം ‘ഇന്ത്യാക്കാരെന്ന് ‘പറയാന്‍ നാണം കെടണം !(വീഡിയോ )

ചിലപ്പോള്‍ നാം ‘ഇന്ത്യാക്കാരെന്ന് ‘പറയാന്‍ നാണം കെടണം !(വീഡിയോ )

എങ്ങനെ നാം നാണം കെടാതിരിക്കണം ?ഇന്ന് രാവിലെ (വ്യാഴാഴ്ച്ച )ഇന്ത്യന്‍ പാര്‍ലിമെന്റിലെ കാഴ്ച്ചകള്‍ കണ്ടു നോക്കു ,,,,

തെലുങ്കാന ബില്‍ അവതരിപ്പിക്കുന്നതില്‍ പ്രതിഷേധിച്ചാണ് നമ്മുടെ ജനപ്രതിനിധികള്‍ മനുഷ്യരൂപം വെടിഞ്ഞത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ച 18 എംപിമാരെ സ്പീക്കര്‍ പിന്നീട് സസ്‌പെന്‍ഡു ചെയ്തു . സ്പീക്കറുടെ അനുമതിയില്ലാതെ ഇവര്‍ക്ക് ഇനി സഭയ്ക്കുള്ളില്‍ പ്രവേശിക്കാനാവില്ല. എന്നാല്‍ , സസ്‌പെന്റു ചെയ്യപ്പെട്ട എംപിമാര്‍ സഭയില്‍ നിന്നും പുറത്തുപോകാതെ നടുത്തളത്തില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്.

രാവിലെ സഭാനടപടികള്‍ ആരംഭിച്ചതു മുതല്‍ കടുത്ത പ്രതിഷേധ നടപടികളുമായി ആന്ധ്രാ എംപിമാര്‍ രംഗത്തെത്തിയിരുന്നു. സഭയ്ക്കുള്ളില്‍ കുരുമുളക് സ്‌പ്രേ പ്രയോഗിക്കുകയും ബഹളത്തിനിടെ മറ്റ് എംപിമാര്‍ക്ക് നേരെ കത്തി വീശുകയും ചെയ്തു. കയ്യാങ്കളി ശക്തമായതിനെ തുടര്‍ന്നായിരുന്നു രാവിലെ സഭാ നടപടികള്‍ നിര്‍ത്തിവെച്ചത്. ഉച്ചയ്ക്കുശേഷം വീണ്ടും സഭാനടപടികള്‍ ആരംഭിച്ചുവെങ്കിലും പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് സഭ മൂന്നുമണിവരെ നിര്‍ത്തിവെച്ചതായി സ്പീക്കര്‍ അറിയിക്കുകയായിരുന്നു.

ആരെ കുറ്റം പറയണം ?നമ്മളല്ലേ ഇവരെയൊക്കെ തിരഞ്ഞെടുക്കുന്നത് ?

Scroll To Top