Friday December 09, 2016
Latest Updates

ചിരിക്കാം.. ആത്മവിശ്വാസത്തോടെ…

ചിരിക്കാം.. ആത്മവിശ്വാസത്തോടെ…

ചിരി സൗന്ദര്യത്തിനു മാറ്റ് കൂട്ടൂന്നു. നല്ല ചിരിക്ക് നല്ല പല്ലുകള്‍ വേണം. വൃത്തിയുള്ളതും

കേടില്ലാത്തതുമായ പല്ലുകള്‍ ആരുടെയും ആത്മവിശ്വാസം കൂട്ടും . ഇതിനൊരു
സംശയവുമില്ല. അതുകൊണ്ട് തന്നെ ദന്ത സംരക്ഷണത്തിനു നാം സമയം കണ്ടെത്തിയേ
തീരു.. പല്ലിന്‍റെ ആരോഗ്യ സംരക്ഷണത്തിനായി ഇതാ കുറച്ചു പൊടിക്കൈകള്‍…

പല്ലിന്‍റെ പ്രാധാന്യത്തെ കുറിച്ചും പ്രത്യേകതയെ കുറിച്ചും വ്യക്ത്മായ
ധാരണ നമുക്കുണ്ടായിരിക്കണം. ഇത് പല്ലിനുണ്ടാകുന്ന രോഗങ്ങളെ മനസിലാക്കാനും
നമ്മെ സഹായിക്കും. മറ്റു ജീവജാലങ്ങളെ അപേക്ഷിച്ച് മനുഷ്യന്
പല്ലെന്നുള്ളത് ഭക്ഷണം കഴിക്കാനുള്ള ഒരു ഉപാധി മാത്രമല്ല. അതുകൊണ്ട്
തന്നെ പല്ല് സംരക്ഷിക്കേണ്ടത് അത്യാവശ്യമാണ്.

smileദിവസം രാവിലെയും രാത്രിയും ബ്രഷ് ചെയ്യുന്നത് ദിനചര്യയായി മാറ്റണം. കൂടാതെ
ഭക്ഷണത്തിന് ശേഷം വായും പല്ലും വൃത്തിയാക്കി കഴുകി സൂക്ഷിക്കാന്‍
പ്രത്യേകം ശ്രദ്ധിക്കണം. ശരിയായ രീതിയില്‍ ബ്രഷ് ചെയ്യുന്നത് പല്ലിന്റെ
ആരോഗ്യം വര്‍ധിപ്പിക്കും.

ബ്രഷുകള്‍ തിരഞ്ഞെടുക്കുന്ന കാര്യത്തിലും സൂക്ഷിക്കണംമൃദുവായ
നാരുകള്‍ ഉള്ള ബ്രഷ് മാത്രം വാങ്ങി ഉപയോഗിക്കുക. അല്ലാത്തത് പല്ലിന്‍റെ
ഇനാമലിനു കോട്ടം തട്ടാന്‍ കാരണമാകും.

എല്ലാവരുടെയും ബ്രുഷുകള്‍ ഒന്നിച്ചു സൂക്ഷിക്കുന്നത് ഒഴിവാക്കണം. ഇത്
രോഗാണുക്കള്‍ വ്യാപിക്കുന്നത് തടയാന്‍ സഹായിക്കും.പല്ലിന്റെ ഉൾ ഭാഗവും
പുറം ഭാഗവും ഒരുപോലെ വൃത്തിയാകാന്‍ ശ്രദ്ധിക്കണം. ഉപയോഗിച്ച കഴിഞ്ഞാല്‍
ബ്രഷ് ശുദ്ധജലത്തില്‍ കഴുകി വേണം സൂക്ഷിക്കാന്‍.

മൂന്നോ നാലോ മാസം കൂടുമ്പോള്‍ ബ്രഷ് നിര്‍ബന്ധമായും മാറി ഉപയോഗിക്കണം.
മറ്റുള്ളവര്‍ ഉപയോഗിക്കുന്നത് എന്ത് കാരണവശാലും ഉപയോഗിക്കരുത്. ഇങ്ങനെ
ചെയ്യുന്നത് വായ്കകത്ത് രോഗങ്ങള്‍ പകരാന്‍ കാരണമായെന്നു വരം.

ടൂത്ത് പേസ്റ്റ് തിരഞ്ഞെടുക്കുന്ന കാര്യത്തിലും ശ്രദ്ധപുലര്‍ത്തണം.
ഇടയ്കിടയ്ക്ക് പേസ്റ്റ് മാറി ഉപയോഗിക്കാതിരിക്കുക.

ഇത്രയും കാര്യങ്ങളില്‍ ശ്രദ്ധിച്ചാല്‍ തന്നെ പല്ലുകള്‍ ആരോഗ്യത്തോടെയും
തിളക്കത്തോടെയും മരണം വരെ കാത്ത് സൂക്ഷിക്കാന്‍ നമുക്ക് കഴിയും..

Scroll To Top