Wednesday December 07, 2016
Latest Updates

ചിമ്പു-ത്രിഷ ഹിറ്റ് ജോഡി വീണ്ടും ഒരുമിക്കുന്നു

ചിമ്പു-ത്രിഷ ഹിറ്റ് ജോഡി വീണ്ടും ഒരുമിക്കുന്നു

‘വിന്നൈത്താണ്ടി വരവായി’ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിലൂടെ വിജയ ജോടികളായ ചിമ്പു ത്രിഷ സഖ്യം വീണ്ടും ഒരുമിക്കുന്നു. സെല്‍വ രാഘവന്‍ ഒരുക്കുന്ന ചിത്രത്തിലൂടെയാണു ഇരുവരും വീണ്ടും ഒന്നിക്കുന്നത്. ആദ്യമായി ചിമ്പു സെല്‍വ രാഘവന്‍ ഒരുക്കുന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ സംഗീതം ഒരുക്കുന്നത് യുവന്‍ ശങ്കര്‍ രാജയാണ്.

തമിഴിലെ മുന്‍കാല നായകനായ ടി ബാലചന്ദറിന്റെ മകനായ ചിമ്പു നൂറോളം ചിത്രങ്ങ്ങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. നടി നയന്‍താരയുമായുള്ള പ്രണയവും വിവാദമായ വേര്‍പിരിയലും കരിയറില്‍ കരിനിഴല്‍ വീഴ്ത്തിയെങ്കിലും വിന്നൈത്താണ്ടി വരവായി എന്ന സിനിമയിലൂടെ മികച്ച തിരിച്ചുവരവാണു ചിമ്പു എന്ന പേരില്‍ സിനിമാരംഗത്ത് അറിയപ്പെടുന്ന സിലംബര്‍ശന്‍ നടത്തിയത്. 7 ചിത്രങ്ങള്‍ക്ക് പാട്ടെഴുതുകയും വല്ലവന്‍ എന്ന സിനിമ സംവിധാനം ചെയ്യുകയും ചെയ്ത ചിമ്പു പിതാവിന്റെ പാതയില്‍ സിനിമയിലെ ഓള്‍ റൌണ്ടര്‍ പദവിയാണ് ലക്ഷ്യം വെയ്ക്കുന്നത്.

1999ല്‍ ജോഡി എന്ന തമിഴ് സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ ത്രിഷ മുന്‍ മിസ് മദ്രാസ് സൌന്ദര്യ മത്സരത്തിലെ വിജയിയാണ്. പാലക്കാട് സ്വദേശികളായ കൃഷ്ണന്‍ ഉമ ദമ്പതികളുടെ മകളായ ത്രിഷ തെരുവുനായ്ക്കളെ സംരക്ഷിക്കുന്ന ‘പീപ്പില്‍ ഫോര് ദ എത്തിക്കല്‍ ട്രീറ്റ്‌മെന്റ് ഓഫ് ആനിമല്‍സ് എന്ന സന്നദ്ധ സംഘടനയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുണ്ട്.

Scroll To Top