Tuesday December 06, 2016
Latest Updates

ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചനേയും എവുപ്രാസ്യമ്മയേയും നവംബറില്‍ വിശുദ്ധരായി പ്രഖ്യാപിക്കും

ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചനേയും എവുപ്രാസ്യമ്മയേയും നവംബറില്‍ വിശുദ്ധരായി പ്രഖ്യാപിക്കും

വത്തിക്കാന്‍ സിറ്റി: വാഴ്ത്തപ്പെട്ട ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചനേയും എവുപ്രാസ്യമ്മയേയും ഈ വര്‍ഷം നവംബര്‍ 23നു വിശുദ്ധരായി പ്രഖ്യാപിക്കും. വത്തിക്കാനില്‍ നടന്ന കര്‍ദിനാള്‍മാരുടെ യോഗത്തിലാണ് തീയതി തീരുമാനിച്ചത്. മാര്‍പാപ്പയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. സിഎംഐ സഭയുടെ പ്രിയോര്‍ ജനറല്‍ റവ.ഡോ.പോള്‍ ആച്ചാണ്ടി, ഫാ.ചെറിയാന്‍ തുണ്ടുപറമ്പില്‍ സിഎംഐ എന്നിവരും സമ്മേളനത്തില്‍ പങ്കെടുത്തു. നാമകരണ നടപടിയുടെ ചുമതല വഹിക്കുന്ന പോസ്റ്റുലേറ്റര്‍ ആണ് ഫാ. ചെറിയാന്‍.

തീയതി പ്രഖ്യാപിക്കുന്നതോടനുബന്ധിച്ചു ചാവറയച്ചന്റെ കബറിടമുള്ള മാന്നാനം സെന്റ് ജോസഫ് ആശ്രമ ദേവാലയത്തിലും എവുപ്രാസ്യാമ്മയുടെ കബറിടമുള്ള ഒല്ലൂരും ദിവ്യബലിയും പ്രത്യേക പ്രാര്‍ത്ഥനകള്‍ നടന്നു. ചാവറ അച്ചന്റെ കബറിടത്തില്‍ അര്‍പ്പിച്ച സമൂഹബലിക്ക് ആശ്രമ ശ്രേഷ്ഠന്‍ ഫാ. സെബാസ്റ്റ്യന്‍ ചാമത്തറ സിഎംഐ മുഖ്യകാര്‍മ്മികത്വം വഹിച്ചു. കഴിഞ്ഞ മാര്‍ച്ചിലാണ് ഇരുവരെയും വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്താന്‍ തീരുമാനിച്ചതായി പ്രഖ്യാപനം വന്നത്.

Scroll To Top