Saturday December 03, 2016
Latest Updates

ചാരത്തില്‍ മായം ; കോര്‍ക്കിലും ഗാല്‍വേയിലും വിഭൂതി ദിന ആരാധന അലങ്കോലപ്പെട്ടു

ചാരത്തില്‍ മായം ; കോര്‍ക്കിലും ഗാല്‍വേയിലും വിഭൂതി ദിന ആരാധന അലങ്കോലപ്പെട്ടു

കോര്‍ക്ക് :കോര്‍ക്കിലെ ന്യൂ ടൌണ്‍ ഷാന്‍ഡ്രം സെന്റ് ജോസഫ്‌സ് പള്ളിയില്‍ വിഭൂതി ദിനത്തില്‍ കുരിശുവരയ്ക്കാന്‍ ഉപയോഗിക്കുന്ന ചാരത്തില്‍ മായം കണ്ടെത്തിയതിനെ തുടര്‍ന്ന് വിഭൂതി ദിനശുശ്രൂഷ അലങ്കോലപ്പെട്ടു.

കുര്‍ബാനയ്ക്കിടയില്‍ ചാരം കൊണ്ട് വിശാസികളുടെ നെറ്റിയില്‍ കുരിശ്
വരയ്ക്കുന്നതിനിടെയാണ് ചാരത്തില്‍ മായം കലര്‍ന്നതായി വ്യക്തമായത്. ചാരം
നെറ്റിയില്‍ തൊട്ടപ്പോള്‍ പൊള്ളല്‍ അനുഭവപ്പെട്ടതായി വിശ്വാസികള്‍ പരാതിപ്പെട്ടു.അപകടം മനസിലാക്കിയ ശുശ്രൂഷകര്‍ നെറ്റിയിലെ കുരിശ് വെള്ളം കൊണ്ട് കഴുകി കളയാന്‍ വിശ്വാസികളെ ഉപദേശിച്ചുവെങ്കിലും നീറ്റല്‍ തുടര്‍ന്നു.
ഇതേതുടര്‍ന്നാണ് ആരാധന അലങ്കോലമായാത്.

ഗാല്‍വെ സിറ്റിയിലെ വെസ്റ്റ് സൈഡ് തിരുഹൃദയ പള്ളിയിലെത്തിയ 30 ഓളം വിശ്വാസികള്‍ തങ്ങളുടെ നെറ്റി പൊള്ളിയതായി പരാതി പറഞ്ഞു.

ഗാല്‍വെ സിറ്റിയിലെ വെസ്റ്റ് സൈഡ് പള്ളി കൂടാതെ ഗാല്‍വെയിലെ മറ്റ് വിവിധ പള്ളികളില്‍ നിന്നും
സമാനമായ പരാതി ഉയര്‍ന്നതായി പറയപ്പെടുന്നു.ബുധനാഴ്ച രാവിലെ നടന്ന ആരാധനയ്ക്കിടെയാണ് സംഭവം.
മോണ്‍സിഞ്ഞോര്‍ മലാക്കി ഹാളിനന്റെ കാര്‍മികത്വത്തിലാണ് വിശുദ്ധ കുര്‍ബാന നടന്നത്.

മായംകലര്‍ന്നതായി സംശയിക്കപ്പെടുന്ന ചാരം ആരോഗ്യവകുപ്പിന്റെ ലാബോറട്ടറിയില്‍
പരിശോധനയ്ക്ക് അയയ്ക്കുമെന്ന് പള്ളി അധികൃതര്‍ പറഞ്ഞു. കൂടാതെ നെറ്റിയില്‍
പൊള്ളലേറ്റ വിശ്വാസികളെയും പരിശോധന വിധേയമാക്കും. എന്തിന്റെ റിയാക്ഷന്‍
മൂലമാണ് പൊള്ളലേറ്റതെന്ന് കണ്ടെത്തുന്നതിനാണ് പരിശോധന.

തന്റെ 48 വര്‍ഷത്തെ വൈദിക ജീവിതത്തില്‍ ഇത്തരമൊരു സംഭവം ഇത് ആദ്യമായാണെന്ന്
മോണ്‍സിഞ്ഞോര്‍ മലാക്കി പറഞ്ഞു. വിശ്വാസികള്‍ പരാതി ഉന്നയിച്ചതിനെ തുടര്‍ന്ന്
ഗാല്‍വെയിലെ പബ്ലിക് അനലിസ്റ്റ് ആയ ഡോ. ആന്‍ഡ്രൂ ഫ്‌ലനാഗനുമായി ബന്ധപ്പെട്ട്
പള്ളി അധികൃതര്‍ ചാരത്തിന്റെ സാമ്പിള്‍ കൈമാറിയാതായാണ് റിപ്പോര്‍ട്ട്.

മായംകലര്‍ന്ന ചാരത്തില്‍ പതിയിരിക്കുന്ന അപകടത്തെക്കുറിച്ച് മോണ്‍സിഞ്ഞോര്‍ മലാക്കി
ഹാളിനന്‍ പ്രാദേശിക റേഡിയോയിലൂടെ വിശ്വാസികള്‍ക്ക് മുന്നറിയിപ്പ് നല്കി.
എന്തെങ്കിലും അസ്വസ്തത തോന്നുന്നവര്‍ ഡോക്ടര്‍മാരെ സമീപിക്കണമെന്നും അദ്ദേഹം
നിര്‍ദ്ദേശം നല്കി.

.

Scroll To Top