Sunday December 11, 2016
Latest Updates

ചായ് പേ ചര്‍ച്ച വിത്ത് മോഡി….

ചായ് പേ ചര്‍ച്ച വിത്ത് മോഡി….

ബി ജെ പി യുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോഡിയെ പഴയ ചായക്കടയുടെ കാര്യം പറഞ്ഞ് പരിഹസിക്കുന്ന കോണ്‍ഗ്രസിന് തുല്യനാണയത്തില്‍ മറുപടി കൊടുക്കാന്‍ മോഡിയുടെ പുതിയ മാന്ത്രിക വിദ്യ. രാജ്യത്തെ മുന്നൂറോളം ലോക്‌സഭാ മണ്ഡലങ്ങളിലെ ആയിരത്തോളം ചായക്കടക്കാരുമായി ചര്‍ച്ചക്കൊരുങ്ങുകയാണ് മോഡി. ചായ് പേ ചര്‍ച്ച വിത്ത് മോഡി എന്ന് പേരിട്ടിരിക്കുന്ന പരിപാടി ഫെബ്രുവരി ഒന്നു മുതല്‍ ആരംഭിക്കും. ഇതിനായി എല്ലാ ഒരുക്കങ്ങളും തീര്‍ന്നതായി ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു.
ഇന്റര്‍നെറ്റിന്റേയും ഡിറ്റിഎച്ച് ടെക്‌നോളജിയുടേയും സാധ്യതകളെ പരമാവധി ഉപയോഗപ്പെടുത്തിയാണ് പരിപാടി ആവിശ്കരിച്ചിട്ടുള്ളത്. ഓരോ ദിവസവും അഞ്ചുമുതല്‍ എട്ട് വരെ സ്ട്രീറ്റ് കോര്‍ണര്‍ മീറ്റിംഗിലാണ് മോഡി പങ്കെടുക്കും. സിഎജിയുടെയും ഐഐടി, ഐഐഎം ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തിലായിരിക്കും പരിപാടി സംഘടിപ്പിക്കുക. ഇതിനായി സിഎജി രാജ്യത്തെ 300 നഗരങ്ങളിലെ ചായക്കടകളുമായി ബന്ധപ്പെട്ടതായാണ് റിപോര്‍ട്ട്. ഇതിനായി ബിജെപി പ്രാദേശിക നേതാക്കളുടെ സഹായവും പാര്‍ട്ടി തേടിയിട്ടുണ്ട്.
പഴയകാലത്ത് ചായവിറ്റ് ഉപജീവനം തേടിയിരുന്ന മോഡിയെ പ്രസ്തുത വിഷയം പരാമര്‍ഷിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ പരിഹസിക്കാറുണ്ട്. ഈയിടെ പ്രമുഖ കോണ്‍ഗ്രസ് നേതാവ് ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം മോഡിക്ക് വേണമെങ്കില്‍ പഴയ ചായക്കട ഇട്ടു കൊടുക്കാമെന്ന് പരിഹസിച്ചിരുന്നു. ഇത്തരം പരാമര്‍ശങ്ങളെ ഉദ്ദേശിച്ചാണ് മുള്ളിനെ മുള്ള് കൊണ്ടെടുക്കുന്ന മോഡിയുടെ പുതിയ രാഷ്ട്രീയ ബുദ്ധി പ്രയോഗിക്കപ്പെടുന്നത്.

Scroll To Top