Monday December 05, 2016
Latest Updates

ചാമ്പ്യന്‍സ് ലീഗില്‍ ഒരു സീസണില്‍ ഏറ്റവുമധികം ഗോളുകള്‍ നേടിയ താരമെന്ന ബഹുമതി ഇനി റൊണാള്‍ഡോയ്ക്ക് സ്വന്തം

ചാമ്പ്യന്‍സ് ലീഗില്‍ ഒരു സീസണില്‍ ഏറ്റവുമധികം ഗോളുകള്‍ നേടിയ താരമെന്ന ബഹുമതി ഇനി റൊണാള്‍ഡോയ്ക്ക് സ്വന്തം

മ്യൂണിക്: ചാമ്പ്യന്‍സ് ലീഗില്‍ ഒരു സീസണില്‍ ഏറ്റവുമധികം ഗോളുകള്‍ നേടിയ താരമെന്ന ബഹുമതി ഇനി റയല്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക്. സൂപ്പര്‍ ഹാരം മെസി, മുന്‍ എസി മിലാന്‍ താരം ജോസ് അല്‍താഫിനി എന്നിവരുടെ പേരില്‍ ഉണ്ടായിരുന്ന 14 ഗോള്‍ എന്നാ റെക്കോഡ് മറികടന്നാണ് ലോക ഫുട്‌ബോളര്‍ പുരസ്‌ക്കാര ജേതാവ് കൂടിയായ റൊണാള്‍ഡോ ബഹുമതിക്ക് അര്‍ഹനായത്.

ചാമ്പ്യന്‍സ് ലീഗില്‍ ബയേണ്‍ മ്യൂണിക്കിനെതിരെയുള്ള മത്സരത്തില്‍ ഇരട്ട ഗോളുകള്‍ നേടിയതോടെയാണ് റൊണാള്‍ഡോ മെസിയുടെയും അല്‍താഫിനിയുടെയും റെക്കോഡ് സ്വന്തം പേരില്‍ എഴുതി ചേര്‍ത്തത്. റൊണാള്‍ഡോയിലൂടെ സ്വന്തമാക്കിയ ഈ ജയത്തോടെ റയല്‍ ചാമ്പ്യന്‍സ് ലീഗിന്റെ ഫൈനലില്‍ കടന്നു. പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് റയല്‍ ചാമ്പ്യന്‍സ് ലീഗിന്റെ ഫൈനലില്‍ കളിക്കാന്‍ യോഗ്യത നേടുന്നത്.

Scroll To Top