Friday December 09, 2016
Latest Updates

ചാനല്‍ അവതാരക മേരി ജ്യൂവല്‍ ബിഗ് സ്‌ക്രീനിലേക്ക്

ചാനല്‍ അവതാരക മേരി ജ്യൂവല്‍ ബിഗ് സ്‌ക്രീനിലേക്ക്

ചാനല്‍ അവതാരകയായി കുടുംബ പ്രേക്ഷകരുടെ മനം കവര്‍ന്ന മേരി ജ്യൂവല്‍ ബിഗ് സ്‌ക്രീനിലേക്ക്. കുഞ്ഞനന്തന്റെ കട എന്ന ചിത്രത്തിന് ശേഷം സലിം അഹമ്മദ് സംവിധാനം ചെയ്യുന്ന പത്തേമാരി എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായാണ് ജ്യൂവല്‍ സിനിമയില്‍ അരങ്ങേറുന്നത്. 60 കളില്‍ തുടങ്ങി വര്‍ത്തമാന കാലഘട്ടത്തില്‍ അവസാനിക്കുന്ന നാല് ഘട്ടങ്ങളിലായി കഥ പറയുന്ന ചിത്രത്തില്‍ ഗള്‍ഫ് പ്രവാസികളുടെ ജീവിതമാണ് പ്രമേയം.

മമ്മൂട്ടി അവതരിപ്പിക്കുന്ന പള്ളിച്ചല്‍ നാരായണന്‍ എന്ന കഥാപാത്രത്തിന്റെ ഭാര്യ നളിനി എന്ന കഥാപാത്രത്തെയാണ് ജ്യൂവല്‍ അവതരിപ്പിക്കുക. അലന്‍ മീഡിയയാണ് ചിത്രം നിര്‍മ്മിക്കുന്നത്… ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ കൊച്ചിയിലും രണ്ടാം ഷെഡ്യൂള്‍ ദുബായിലും ചിത്രീകരിക്കും. ആദ്യ ഷെഡ്യൂള്‍ ഒക്ടോബര്‍ അഞ്ചിന് കൊച്ചിയില്‍ ചിത്രീകരണം തുടങ്ങും.

Scroll To Top