Saturday December 10, 2016
Latest Updates

‘ചാച്ചാജി’യുടെ സ്മരണയില്‍ ഓ ഐ സി സി ശിശുദിനാഘോഷം

‘ചാച്ചാജി’യുടെ സ്മരണയില്‍ ഓ ഐ സി സി ശിശുദിനാഘോഷം

ഡബ്ലിന്‍: കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മറ്റിയുടെ കീഴിലുള്ള ഒ.ഐ.സി.സി അയര്‍ലണ്ട് ഘടകം ഇഡന്ററിയില്‍ വച്ച് ശിശുദിനം ആഘോഷിച്ചു.കൗണ്ടി ഒഫാലി പ്രസിഡന്റ് ഫ്രാന്‍സീസ് ജേക്കബ്ബിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ആഘോഷത്തില്‍ ഐറിഷ് വിദ്യാര്‍ത്ഥികളായ ഇസബെല്ലയും, ആഷ്‌ലി ഫ്രാന്‍സിസും ചേര്‍ന്ന് ചാച്ചാ നെഹ്‌റുവിന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ തിരി തെളിച്ചു.

പ്രസിഡന്റ് ലിങ്ക്‌വിന്‍സ്റ്റാര്‍ ശിശുദിനാശംസകള്‍ നേര്‍ന്നു. തുടര്‍ന്ന് ജോയിന്റ് സെക്രട്ടറി റോണി കുരിശിങ്കല്‍ പ്പറമ്പില്‍, ഡബ്ലിന്‍ കൗണ്ടി പ്രസിഡന്റ് ജിനേഷ് ക്രംലിന്‍ എന്നിവര്‍ ശിശുദിനത്തിന്റെ പ്രസക്തിയെക്കുറിച്ച് പ്രത്യേകസന്ദേശം നല്‍കി .വൈസ് പ്രസിഡന്റ് ബിജു സെബാസ്റ്റ്യന്‍ നന്ദിയും പറഞ്ഞു.

Scroll To Top