Saturday December 10, 2016
Latest Updates

ചാക്കോ അല്ലാതെ മറ്റാരായിരുന്നെങ്കിലും ചാലക്കുടിയില്‍ വിജയിക്കുമായിരുന്നെന്നു മന്ത്രി സിഎന്‍ ബാലകൃഷ്ണന്‍

ചാക്കോ അല്ലാതെ മറ്റാരായിരുന്നെങ്കിലും ചാലക്കുടിയില്‍ വിജയിക്കുമായിരുന്നെന്നു മന്ത്രി സിഎന്‍ ബാലകൃഷ്ണന്‍

തൃശൂര്‍: പി സി ചാക്കോ അല്ലാതെ മറ്റാരായിരുന്നെങ്കിലും ചാലക്കുടി സീറ്റില്‍ വിജയിക്കുമായിരുന്നെന്ന് മന്ത്രി സി എന്‍ ബാലകൃഷ്ണന്‍. ചാലക്കുടിയില്‍ ധനപാലനോ മറ്റ് ചാക്കോ ഒഴികെ മറ്റ് ആരായിരുന്നെങ്കിലും ജയിക്കുമായിരുന്നു. ചാക്കോയ്ക്ക് ചാലക്കുടി സീറ്റ് നല്കിയ ഹൈക്കമാന്‍ഡ് തെറ്റായിരുന്നെനും സിഎന്‍ ബാലകൃഷ്ണന്‍ പറഞ്ഞു. എഐസിസിയുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് കെ.പി ധനപാലനെ ചാലക്കുടിയില്‍ നിന്ന് മാറ്റിയതും തൃശ്ശൂരില്‍ മത്സരിപ്പിച്ചതും.

എന്നാല്‍ പാര്‍ട്ടിയുടെ തീരുമാനം ജനങ്ങള്‍ അംഗീകരിച്ചില്ല. തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പേരില് തന്നെ മന്ത്രി സ്ഥാനത്ത് നിന്ന് മാറ്റാന്‍ ശ്രമിച്ചാല്‍ അത് നടക്കില്ലെന്നും സി എന്‍ ബാലകൃഷ്ണന്‍ പറഞ്ഞു. തൃശൂര്‍ ജില്ല ഉള്‍പ്പെടുന്ന മൂന്ന് സീറ്റുകളും യുഡിഎഫ് പരാജയപ്പെട്ടിരുന്നു. ഈ പരാജയത്തിന്റെ പേരില് മന്ത്രി സി എന്‍ ബാലകൃഷ്ണനെ തലസ്ഥാനത്ത് നിന്ന് മാറ്റാന്‍ ശ്രമം നടക്കുന്നതായി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

Scroll To Top