Thursday December 08, 2016
Latest Updates

ചാക്കോച്ചന്‍ സീരിയസാകുന്നു ; ഡോ: ബിജുവിന്‍െ്‌റ ചിത്രത്തില്‍ ഫോട്ടോ ജേര്‍ണലിസ്റ്റ്

ചാക്കോച്ചന്‍ സീരിയസാകുന്നു ; ഡോ: ബിജുവിന്‍െ്‌റ ചിത്രത്തില്‍ ഫോട്ടോ ജേര്‍ണലിസ്റ്റ്

കോമഡി, സീരിയസ്. എന്തൊരു തിരിച്ചുവരവായിരുന്നു കുഞ്ചാക്കോ ബോബന്‍േ്‌റത്.
യുവതികളുടെ മാത്രം നെഞ്ചിലിരുന്ന പഴയ ചോക്‌ളേറ്റ് കുട്ടപ്പന്‍ മാറി
വന്നപ്പോള്‍ മികച്ച അഭിനേതാവായി ഇപ്പോള്‍ കുടുംബങ്ങള്‍ക്കിടയിലാണ് സ്ഥാനം
പിടിച്ചിരിക്കുന്നത്. ഇനി കുഞ്ചാക്കോബോബന്‍ കയറാന്‍ പോകുന്നത് അക്കാദമിക
സമൂഹത്തിനിടയിലേക്കാണെന്ന് തോന്നുന്നു. എന്തായാലും ഇതിനകം സമാന്തര
സിനിമകളിലൂടെ ശ്രദ്ധേയനായിരിക്കുന്ന ഡോ: ബിജുവിന് നായകനാകാനുള്ള
നീക്കത്തിലാണ് കുഞ്ചാക്കോ ബോബന്‍.

എന്‍ഡോസള്‍ഫാന്‍ വിഷയമാക്കി ഡോ: ബിജു സംവിധാനം ചെയ്യുന്ന പുതിയ
ചിത്രത്തില്‍ ഫോട്ടോ ജര്‍ണലിസ്റ്റാകാനുള്ള തയ്യാറെടുപ്പലാണ് കുഞ്ചാക്കോ
ബോബന്‍. വലിയചിറകുള്ള പക്ഷികള്‍ എന്നാണ് ചിത്രത്തിന്‍െ്‌റ പേര്. 20
വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന എന്‍ഡോസള്‍ഫാന്‍ ദുരന്തത്തെ
അടിസ്ഥാനമാക്കിയാണ് കഥ മുന്നോട്ടുപോകുന്നത്. എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍
ഒരു ഫൊട്ടോഗ്രാഫര്‍ പത്ത് വര്‍ഷമായി ഗവേഷണം നടത്തി വിവരങ്ങള്‍
കണ്ടെത്തുന്നതാണ് ചിത്രത്തിന്‍െ്‌റ പ്രമേയം.

വലിയചിറകുള്ള പക്ഷികളിലേക്ക് മറ്റ് താരങ്ങളെയൊന്നും തീരുമാനിച്ചിട്ടില്ല.
നാല് ഘട്ടങ്ങളായി ഒന്നര വര്‍ഷം കൊണ്ട് സിനിമ പൂര്‍ത്തിയാക്കാനാണ്
സംവിധായകന്‍െ്‌റ ഉദ്ദേശം. ഷൂട്ടിംഗ് ജൂണില്‍ തുടങ്ങും. രണ്ടാംഘട്ടം
സെപ്റ്റംബറിലും മൂന്നാംഘട്ടം ഡിസംബറിലും നടക്കും. വേനല്‍ക്കാലത്തെ
വിദേശത്തായിരിക്കും അവസാന ഘട്ട ചിത്രീകരണം. അതേസമയം വാണിജ്യ സിനിമകളില്‍
ഉണ്ടാക്കുന്ന നേട്ടം കുഞ്ചാക്കോബോബന് സമാന്തര സിനിമകളില്‍
കാണിക്കാനാകുന്നില്ലെന്ന് ആരോപണമുണ്ട്. കഥാവീടും ഗോഡ് ഫോര്‍ സെയിലും
കുഞ്ചാക്കോ ബോബനെ അപേക്ഷിച്ച് നഷ്ടമായിരുന്നു. ഇത് തീര്‍ക്കുകയാണ് വലിയ
ചിറകുള്ള പക്ഷികളുടെ ലക്ഷ്യം

Scroll To Top