Monday December 05, 2016
Latest Updates

ചര്‍ച്ച അലസി; സ്‌നാപ്ഡീലുമായി കൈകോര്‍ക്കാനുള്ള നീക്കത്തില്‍ നിന്നും അലിബാബ പിന്മാറുന്നു

ചര്‍ച്ച അലസി; സ്‌നാപ്ഡീലുമായി കൈകോര്‍ക്കാനുള്ള നീക്കത്തില്‍ നിന്നും അലിബാബ പിന്മാറുന്നു

ഇന്ത്യന്‍ ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റായ സ്‌നാപ്ഡീലില്‍ നടത്താനിരുന്ന നിക്ഷേപത്തില്‍ നിന്നും ചൈനീസ് ഈ കൊമേഴ്‌സ് ഭീമന്‍മാരായ അലിബാബ പിന്മാറുന്നു. ഇന്ത്യയില്‍ ആദ്യമായി നേരിട്ടുള്ള വിദേശ നിക്ഷേപം നടത്താനുള്ള നീക്കത്തില്‍ നിന്നാണ് അലിബാബ പിന്മാറുന്നത്. സ്‌നാപ്ഡിലില്‍ നിക്ഷേപമിുറക്കുന്നതിനായി ഇരു കമ്പനികളും തമ്മില്‍ ചര്‍ച്ചകള്‍ നടന്നിരുന്നു. സ്‌നാപ്ഡീല്‍ കമ്പനിമൂല്യം കൂട്ടി നിശ്ചയിച്ചുവെന്ന തര്‍ക്കമാണ് ഇടപാടിന് തടസ്സമായത്.

വിപണിയില്‍ തങ്ങളുടെ എതിരാളികളായ ഫ്‌ലിപ്കാര്‍ട്ടിനെയും ആമസോണിനെയും നേരിടാന്‍ ഒരു ബില്യണ്‍ ഡോളറിന്റെ നിക്ഷേപമാണ് സ്‌നാപ് ഡീല്‍ ആവശ്യപ്പെട്ടിരുന്നതെന്നാണ് റിപ്പോര്‍ട്ട്. സ്‌നാപ്ഡീലിന്റെ മൂല്യം അഞ്ച് ബില്യണ്‍ ഡോളറായാണ് അലിബാബ കണക്കാക്കിയിരുന്നത്. എന്നാല്‍ തങ്ങള്‍ക്ക് 7 ബില്യണ്‍ ഡോളറിന്റെ കമ്പനി മൂല്യമുണ്ടെന്നാണ് സ്‌നാപ്ഡീല്‍ അവകാശപ്പെട്ടത്. ഇത് അലിബാബയ്ക്ക് സ്വീകാര്യമായില്ല. എന്നാല്‍ ബഹിസിനസ് വേണ്ടെന്നുവെച്ചതിനെ കുറിച്ച് ഇരു കമ്പനികളും പ്രതികരിച്ചിട്ടില്ല.

നേരത്തെ ജാപ്പനീസ് കമ്പനിയായ സോഫ്റ്റ് ബാങ്കില്‍ നിന്നും സ്‌നാപ്ഡീല്‍ 627 മില്യണ്‍ ഡോളറിന്റെ നിക്ഷേപം സ്വീകരിച്ചിരുന്നു.

Scroll To Top