Tuesday December 06, 2016
Latest Updates

ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടില്‍ വനിതകള്‍ക്ക് ബിഷപ്പ് പദവി 

ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടില്‍ വനിതകള്‍ക്ക് ബിഷപ്പ് പദവി 

ഇംഗ്ലണ്ട്: ചരിത്രം തിരുത്തി ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട്. അടുത്ത വര്‍ഷം മുതല്‍ വനിതകള്‍ക്ക് ബിഷപ്പ് പദവി നല്‍കാന്‍ തീരുമാനം. സഭയുടെ ചരിത്രത്തിലെ ആദ്യ വനിതാ ബിഷപ്പ് അടുത്തവര്‍ഷം അഭിഷിക്തയാകും.വനിതാ ബിഷപ്പുമാരെ നിയമിക്കുന്നത് സംബന്ധിച്ച് അടുത്ത മാസം നടക്കാനിരിക്കുന്ന പൊതു സിനഡ് ചര്‍ച്ച ചെയ്യും. തുടര്‍ന്ന് പ്രമേയം വോട്ടിനിടും.പാരമ്പര്യവാദികളുടെ ഭാഗത്ത് നിന്നുള്ള ഒറ്റപ്പെട്ട എതിര്‍പ്പ് ഒഴിച്ച് നിര്‍ത്തിയാല്‍ വനിതാ ബിഷപ്പ് നിയമനത്തോട് ഭൂരിപക്ഷം പേരും അനുകൂലമാണ്. 

അതുകൊണ്ട് തന്നെ പ്രമേയം പാസാകുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് സഭയിലെ നേതാക്കള്‍. വനിതകള്‍ക്ക് ബിഷപ്പ് പദവി നല്‍കുന്നതിനോട് ബ്രിട്ടീഷ് രാജകുടുംബവും അനുകൂലമാണ്. ബിഷപ്പ് സ്ഥാനത്തേക്ക് നിയമിക്കപ്പെടാന്‍ യോഗ്യതയുള്ള വനിതാ പുരോഹിതരെ കണ്ടെത്താന്‍ ബിഷപ്പുമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് ജനറല്‍ സെക്രട്ടറി വില്യം ഫിറ്റല്‍ പറഞ്ഞു. 

Scroll To Top