Monday December 05, 2016
Latest Updates

ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടില്‍ ആദ്യ വനിതാ ബിഷപ്പ് ചുമതലയേല്‍ക്കുന്നു

ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടില്‍ ആദ്യ വനിതാ ബിഷപ്പ് ചുമതലയേല്‍ക്കുന്നു

ഇംഗ്ലണ്ട്: നൂറ്റാണ്ടുകളുടെ ചരിത്രം തിരുത്തി ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടില്‍ ആദ്യ വനിതാ ബിഷപ്പ് ചുമതലയേല്‍ക്കുന്നു. റവ. ലിബി ലെയ്‌നാണ് സഭയിലെ ആദ്യ വനിതാ ബിഷപ്പായി ചുമതലയേല്‍ക്കാന്‍ തയ്യാറെടുക്കുന്നത്. രണ്ടു കുട്ടികളുടെ അമ്മ കൂടിയായ റവ. ലിബി ഇംഗ്ലണ്ടിലെ സ്‌റ്റോക്‌പോര്‍ട്ട് ബിഷപ്പായാണ് സ്ഥാനമേല്‍ക്കുക. മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ടില്‍ ചാപ്ലെയ്ന്‍ ആയ റവ. ജോര്‍ജ് ലെയ്ന്‍ ആണ് ഭര്‍ത്താവ്. 1994 ലാണ് ഇരുവരും പൌരോഹിത്വം സ്വീകരിച്ചത്. ലിബി 2007 മുതല്‍ ചെഷയര്‍ രൂപതയില്‍ ഡീനായും പള്ളി വികാരിയായും പ്രവര്‍ത്തിച്ചു വരികയായിരുന്നു.

സഭയുടെ നോട്ടാണ്ടുകള്‍ നീണ്ട ചരിത്രം തിരുത്തിയാണ് ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടില്‍ വനിതാ ബിഷപ്പുമാരെ നിയമിക്കാന്‍ അനുമതി നല്‍കുന്നത്. കഴിഞ്ഞ ജൂലൈയില്‍ കൂടിയ സഭ സിനഡിലാണ് വനിതാ ബിഷപ്പുമാരെ നിയമിക്കാന്‍ സഭ തീരുമാനം എടുത്തത്. കഴിഞ്ഞ മാസം ഈ തീരുമാനത്തിനു അംഗീകാരം ലഭിച്ചു. സഭയിലെ പാരമ്പര്യവാദികളുടെ എതിര്‍പ്പ് മറികടന്നാണ് നിയമനം.

1994 മുതലാണ് സഭയില്‍ വനിതാ പുരോഹിതരെ നിയമിച്ച് തുടങ്ങിയത്. വനിതാ ബിഷപ്പുമാര്‍ക്കും പാര്‍ലമെന്റിന്റെ ഉപരിസഭയില്‍ അംഗത്വം നല്‍കാനും സഭ തീരുമാനിച്ചു.

Scroll To Top