Thursday December 08, 2016
Latest Updates

ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടില്‍ ഇനി കുമ്പസാര രഹസ്യം പരസ്യമാകും

ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടില്‍ ഇനി കുമ്പസാര രഹസ്യം പരസ്യമാകും

ലണ്ടന്‍: പരമരഹസ്യമെന്ന് നാം കരുതിയിരുന്ന കുമ്പസാര രഹസ്യവും ഇനി പരസ്യമാകും. ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് ആണ് കുമ്പസാര രഹസ്യം പരസ്യമാക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ എല്ലാവരും ഇക്കാര്യത്തില്‍ ഭയക്കേണ്ടതില്ല ക്രിമിനല്‍ പശ്ചാത്തലമുള്ള കുമ്പസാര രഹസ്യം മാത്രമേ പരസ്യമാക്കൂ. മാനഭംഗം ഉള്‍പ്പെടെ വിവിധ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടവര്‍ കുമ്പസാരത്തില്‍ അക്കാര്യം വെളിപ്പെടുത്തിയാല്‍ ആ വിവരം പോലീസിനെ അറിയിക്കണമെന്നാണ് ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടില്‍ ധാരണയായത്.

കുമ്പസാരങ്ങളിലെ കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച വെളിപ്പെടുത്തല്‍ പോലീസിന് കൈമാറാന്‍ ചര്‍ച്ച് ഓഫ് ഓസ്‌ട്രേലിയ അടിത്തിടെ തീരുമാനം എടുത്തിരുന്നു. ഈ തീരുമാനം മാതൃകയാക്കിയാണ് ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് നിയമഭേദഗതി ചെയ്യാന്‍ ആലോചിക്കുന്നത്. പുരോഹിതര്‍ക്കെതിരെയുള്ള ലൈംഗിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കാന്‍ മുന്‍ ബിഷപ് ജോണ്‍ ഗ്ലാഡ്‌വിന്റെ നേതൃത്വത്തില്‍ ഒരു സമിതി രൂപീകരിച്ചിരുന്നു.

ഈ സമിതിയുടെ കൂടെ ശുപാര്‍ശ പ്രകാരമാണ് ചര്‍ച്ച് ഇംഗ്ലണ്ട് കുമ്പസാര രഹസ്യം പോലീസിന് കൈമാറാന്‍ സന്നദ്ധത അറിയിച്ചത്. അതേസമയം സഭയില്‍ നിന്ന് തന്നെ ഒരു വിഭാഗം ഈ നീക്കത്തോട് എതിര്‍പ്പ് അറിയിച്ചിട്ടുണ്ട്. നിയമഭേദഗതി വന്നാല്‍ വിശ്വാസികള്‍ കുമ്പസാരത്തില്‍ പല കാര്യങ്ങളും മറച്ചു വയ്ക്കുമെന്ന് നീക്കത്തെ എതിര്‍ക്കുന്നവര്‍ പറയുന്നു.

Scroll To Top