Wednesday December 07, 2016
Latest Updates

ചരിത്രമാവാന്‍ ആദ്യ വനിത കര്‍ദിനാള്‍ ഡബ്ലിനില്‍ നിന്നോ ? ഐറിഷ് വനിതയെ കര്‍ദിനാള്‍ ആക്കുമെന്ന് റിപ്പോര്‍ട്ടുകള്‍

ചരിത്രമാവാന്‍ ആദ്യ വനിത കര്‍ദിനാള്‍ ഡബ്ലിനില്‍ നിന്നോ ? ഐറിഷ് വനിതയെ കര്‍ദിനാള്‍ ആക്കുമെന്ന് റിപ്പോര്‍ട്ടുകള്‍

ഡബ്ലിന്‍: കത്തോലിക്കാ സഭയുടെ ചരിത്രത്തില്‍ ഒരു വനിത കര്‍ദിനാളായ സംഭവമില്ല . എന്നാല്‍ഫ്രാന്‍സിസ് മാര്‍പാപ്പ അത്തരമൊരു നീക്കത്തെ പറ്റി ആലോചിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നത്. ചരിത്രത്തിലെ ആദ്യ വനിത കര്‍ദ്ദിനാളാവാന്‍ ഒരു ഐറിഷുകാരിയുടെ പേരും നിര്‍ദ്ദേശിക്കപ്പെട്ടു എന്ന രീതിയിലാണ് ലോകത്തിലെ ചില പ്രമുഖ മാധ്യമങ്ങള്‍ ഇന്നലെ വാര്‍ത്തകള്‍ പുറത്തു വിട്ടത്. ചരിത്രത്തിലിടം പിടിച്ചേക്കാവുന്ന സ്ഥാനത്തിന് ഡബ്ലിന്‍ ട്രിനിറ്റി കോളേജിലെ ലിന്‍ഡ ഹോഗന്‍ തിരഞ്ഞെടുക്കപ്പെട്ടേക്കാം എന്ന സൂചനകള്‍ ലഭിച്ചതായാണ് റിപ്പോര്‍ട്ട്.

സ്‌പെയിനില്‍ നിന്നും വാഷിംഗ്ടണില്‍ നിന്നും വന്ന പ്രാഥമിക റിപ്പോര്‍ട്ടുകളും ഈ സ്ഥാനത്തിനര്‍ഹയായി ലിന്‍ഡ തന്നെ തിരഞ്ഞെടുക്കപ്പെട്ടേക്കാം എന്നാണ് സൂചിപ്പിക്കുന്നത്.

irishട്രിനിറ്റി കോളേജ് ഭാരവാഹിയും എക്യുമെനിക്‌സ് പ്രൊഫസറും കൂടിയായ 49കാരി ലിന്‍ഡ ഹോഗനെ സംബന്ധിച്ച വാര്‍ത്ത സണ്‍ഡേ ടൈംസിന്റെ ഐറിഷ് എഡിഷണില്‍ വന്നിരുന്നു. അതില്‍ അടുത്ത പോപ്പിനെ തിരഞ്ഞെടുക്കാനുള്ള വോട്ട് രേഖപ്പെടുത്തുന്ന പെണ്‍ സാന്നിദ്ധ്യമായി ലിന്‍ഡയെ സൂചിപ്പിച്ചിരുന്നു.
എന്നാല്‍ ഇത്തരത്തില്‍ ഊഹാപോഹങ്ങള്‍ക്ക് നേരെ പ്രതികരിക്കാന്‍ വിവാഹിത കൂടിയ ലിന്‍ഡ ഹോഗന്‍ ഇതുവരെ തയ്യാറായിട്ടില്ല.വത്തിക്കാനും ഇതിനോട് പ്രതീകരിച്ചില്ല.

പോപ്പ് ഫ്രാന്‍സിസ് ഒരു വനിത കര്‍ദ്ദിനാളെ നിയമിക്കാന്‍ പദ്ധതിയിടുന്നതായി സ്പാനിഷ് പത്രമായ ഇഐ പയസാണ് ആദ്യം വാര്‍ത്തകള്‍ കൊടുത്തത്. സഭയ്ക്ക് ഒരു ശക്തമായ പിന്തുണയുമായി ഒരു വനിത പ്രതിനിധികൂടി വേണമെന്ന് പോപ്പ് അഭിപ്രായപ്പെടുകയും ചെയ്തിരുന്നു.
മയ്‌നൂത്തിലെ പാട്രിക് കോളേജില്‍ നിന്നും ബിരുദപഠനം നടത്തിയതിനുശേഷം ലിന്‍ഡ യൂനിവേഴ്‌സിറ്റി ഓഫ് ലീഡ്‌സിലും ഡബ്ലിനിലെ മെല്‍ടണ്‍ ഇന്‍സ്റ്റിറ്റിയൂട്ടിലും പഠിപ്പിക്കുകയും ചെയ്തിരുന്നു.

like-and-share

Scroll To Top