Thursday December 08, 2016
Latest Updates

ആദ്യമായി ഒരു രാഷ്ട്രീയ നേതാവിന്റെ പരസ്യം ഗൂഗിള്‍ ഹോം പേജില്‍; ചരിത്രത്തില്‍ ഇടം നേടി കേജ്രിവാള്‍

ആദ്യമായി ഒരു രാഷ്ട്രീയ നേതാവിന്റെ പരസ്യം ഗൂഗിള്‍ ഹോം പേജില്‍; ചരിത്രത്തില്‍ ഇടം നേടി കേജ്രിവാള്‍

രിത്രത്തില്‍ ഇത് ആദ്യമായി ഒരു രാഷ്ട്രീയ നേതാവിന്റെ പരസ്യം ഗൂഗിള്‍  ഹോം പേജില്‍ നല്കി. ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്രിവാളിനാണ് ഈ ഭാഗ്യം ലഭിച്ചിരിക്കുന്നത്. അദ്ദേഹം ഇന്ന് നടത്താനിരിക്കുന്ന ഗൂഗിള്‍ ഹാങ്ങ് ഔട്ടിന്റെ പരസ്യമാണ് ഗൂഗിള്‍ ഹോം പേജില്‍ നല്കിയിരിക്കുന്നത്. ഇന്ന് വൈകുന്നേരം ഇന്ത്യന്‍ സമയം മൂന്നു മണിക്കാണ് കേജ്രിവാളുമായുള്ള ഗൂഗിള്‍ ഹാങ്ങ് ഔട്ട്. ഇന്ന് ഇന്ത്യയില്‍ ഗൂഗിള്‍ ഹോം പേജ് തുറക്കുന്ന എല്ലാവര്‍ക്കും ഈ പരസ്യമാണ് ദൃശ്യമാകുന്നത്.

‘Live! Join a Hangout with Arvind Kejriwal, today at 3pm IST’ എന്നാണ് ഗൂഗിള്‍ ഹോം പേജില്‍ ദൃശ്യമായിരിക്കുന്ന സന്ദേശം. നേരത്തെ അപൂര്‍വ്വം അവസരങ്ങളില്‍ ചില ഉല്‍പ്പനങ്ങളുടെ പരസ്യങ്ങള ഗൂഗിള്‍ ഹോം പേജില്‍ നല്കിയിട്ടുണ്ട്. എന്നാല്‍, ഇത് ആദ്യമായാണ് ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാവിന്റെ പരസ്യം ഹോം പേജില്‍ നല്കിയത്. അതും പാര്‍ട്ടി രൂപീകരിച്ചു വെറും ഒന്നര വര്‍ഷത്തിനുള്ളില്‍ എഎപിക്ക് ലഭിക്കുന്ന അപൂര്‍വ അംഗീകാരമാണിത്.

Scroll To Top