Sunday December 11, 2016
Latest Updates

ചരിത്രത്തില്‍ ആദ്യമായി എംഎല്‍എമാരുടെ എണ്ണത്തില്‍ കോണ്‍ഗ്രസിനെ പിന്തള്ളി ബിജെപി

ചരിത്രത്തില്‍ ആദ്യമായി എംഎല്‍എമാരുടെ എണ്ണത്തില്‍ കോണ്‍ഗ്രസിനെ പിന്തള്ളി ബിജെപി

ന്യൂഡല്‍ഹി: പരാജയങ്ങളുടെ പടുകുഴിയില്‍ നിന്ന് കരകയറാനാകാതെ പ്രതിസന്ധിയിലായ കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി. ചരിത്രത്തില്‍ ആദ്യമായി എംഎല്‍എമാരുടെ എണ്ണത്തില്‍ ബിജെപി കോണ്‍ഗ്രസിനെ പിന്തള്ളി. രാജ്യത്താകമാനം ബിജെപി എംഎല്‍എമാരുടെ എണ്ണം 1058 ആയി വര്‍ധിപ്പിച്ചു. അതേസമയം കോണ്‍ഗ്രസ് എംഎല്‍എമാരുടെ എണ്ണം 949 ആയി കുറഞ്ഞു.

ജമ്മു, ജാര്‍ഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പുകളോടെയാണ് കോണ്‍ഗ്രസ് എംഎല്‍എമാരുടെ എണ്ണത്തിലും പിന്നിലായത്. ഇരു സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തായി. ലോകസഭ തെരഞ്ഞെടുപ്പിലെ വിജയം നിയമ തെരഞ്ഞെടുപ്പുകളിലും ആവര്‍ത്തിച്ചതോടെ ബിജെപിക്ക് രാജ്യവ്യാപക സാന്നിധ്യമുള്ള പാര്‍ട്ടിയായി മാറാനും സാധിച്ചു.

നിലവില്‍ കേരളത്തിലും തമിഴ്‌നാട്ടിലും മാത്രമാണ് ബിജെപിക്ക് കാര്യമായ സാന്നിധ്യം ഉറപ്പിക്കാന്‍ സാധിക്കാത്തത്. 1977 ലും 1979 ലും കോണ്‍ഗ്രസ് എംഎല്‍എമാരുടെ എണ്ണം ആയിരത്തില്‍ താഴെ എത്തിയത് ഒഴിച്ചാല്‍ പിന്നീട് ഇത്രയും എണ്ണം കുറയുന്നതും ബിജെപിക്ക് പിന്നിലാകുന്നതും ഇത് ആദ്യമായാണ്.

Scroll To Top