Saturday December 03, 2016
Latest Updates

ഘര്‍ വാപ്പാസി കേരളത്തിലേക്കും; മൂന്ന് ക്രിസ്ത്യന്‍ കുടുംബങ്ങളെ സംഘപരിവാര്‍ മതം മാറ്റി

ഘര്‍ വാപ്പാസി കേരളത്തിലേക്കും; മൂന്ന് ക്രിസ്ത്യന്‍ കുടുംബങ്ങളെ സംഘപരിവാര്‍ മതം മാറ്റി

ആലപ്പുഴ: ഘര്‍ വാപ്പാസി എന്ന പേരില്‍ ആര്‍ എസ് എസും സംഘപരിവാര്‍ സംഘടനകളും ഉത്തരേന്ത്യയില്‍ നടത്തി വരുന്ന മത പരിവര്‍ത്തനം കേരളത്തിലേക്കും. ആലപ്പുഴയിലെ ഹരിപ്പാട് സംഘപരിവാര്‍ സംഘടനകള്‍ മൂന്ന് ക്രിസ്ത്യന്‍ കുടുംബങ്ങളെ ഹിന്ദു മതത്തിലേക്ക് മതം മാറ്റിയതായി റിപ്പോര്‍ട്ട്. ഹരിപ്പാട് ചേപ്പാട് പഞ്ചായത്തിലാണ് മത പരിവര്‍ത്തനം നടന്നത്. അതീവ രഹസ്യമായാണ് പരിപാടി നടത്തിയത്.

ഹിന്ദു മതത്തില്‍ നിന്ന് പെന്തക്കോസ്ത് വിശ്വാസം സ്വീകരിച്ച മൂന്ന് കുടുംബങ്ങളെ വീണ്ടും ഹിന്ദു മതത്തിലേക്ക് ചേര്‍ക്കുകയായിരുന്നു. ഏവൂര്‍ വടക്ക് ലക്ഷി നാരായണ ക്ഷേത്രത്തില്‍ നടന്ന ചടങ്ങിലാണ് മൂന്ന് കുടുംബങ്ങളിലെ 9 അംഗങ്ങളെ മതം മാറ്റിയത്. ക്രിസ്തുമസ് ദിനത്തില്‍ ഇടുക്കിയില്‍ നടത്താനിരുന്ന പരിപാടി രഹസ്യമായി ഹരിപ്പാട് നടത്തുകയായിരുന്നു. വിശ്വഹിന്ദു പരിഷത്ത് നേതാക്കളുടെ നേതൃത്വത്തിലാണ് മത പരിവര്‍ത്തനം നടത്തിയത്.

അതേസമയം ആര്‍ എസ് എസ് ഉത്തരേന്ത്യയിലും വ്യാപക മത പരിവര്‍ത്തനം തുടരുന്നു. ക്രിസ്തുമസ് ദിനത്തില്‍ അലിഗഡില്‍ നടത്താനിരുന്ന മതപരിവര്‍ത്തന പരിപാടി പ്രതിഷേധത്തെ തുടര്‍ന്ന് മാറ്റി വച്ചെങ്കിലും മതപരിവര്‍ത്തന പരിപാടിയുമായി മുന്നോട്ട് പോകുമെന്ന് ആര്‍ എസ് എസ് നേതാവ് മോഹന്‍ ഭഗവത് ഉള്‍പ്പെടെയുള്ള സംഘപരിവാര്‍ നേതാക്കള്‍ വ്യക്തമാക്കി.

Scroll To Top