Thursday December 08, 2016
Latest Updates

ഘര്‍ വാപ്പാസിക്ക് ബദല്‍ ; ബീഹാറില്‍ 200 പേര്‍ ക്രിസ്തുമതം സ്വീകരിച്ചു

ഘര്‍ വാപ്പാസിക്ക് ബദല്‍ ; ബീഹാറില്‍ 200 പേര്‍ ക്രിസ്തുമതം സ്വീകരിച്ചു

പാറ്റ്‌ന: സംഘപരിവാര്‍ സംഘടനകള്‍ രാജ്യവ്യാപകമായി മതപരിവര്‍ത്തന ചടങ്ങ് നടത്തിക്കൊണ്ടിരിക്കെ ബീഹാറിലെ ഗായില്‍ 200 ഹിന്ദുമത വിശ്വാസികള്‍ ക്രിസ്തുമതം സ്വീകരിച്ചു. 40 കുടുംബങ്ങളില്‍ നിന്നുള്ളവരാണ് ക്രിസ്തുമതം സ്വീകരിച്ചത്. സംഭവം അന്വേഷിക്കാന്‍ ബീഹാര്‍ മുഖ്യമന്ത്രി ജിത്തന്‍ റാം മഞ്ജി ഉത്തരവിട്ടു. ജില്ലാ മജിസ്‌ട്രേറ്റ് സംഭവം അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

ക്രിസ്തുമതം സ്വീകരിച്ചവര്‍ സ്വമനസാലെ മതം മാറിയതാണോ ഭീഷണികള്‍ക്കോ പ്രലോഭനങ്ങള്‍ക്കോ വശംവദരായി മാത്രം മാറിയതാണോ എന്നാണു അന്വേഷിക്കുന്നത്. സ്വമനസാലെ മതം മാറുന്നതിന് സര്‍ക്കാര്‍ എതിരല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ബുദ്ധമത വിശ്വാസികള്‍ക്ക് ഭൂരിപക്ഷമുള്ള ഗയില്‍ നിന്ന് 2008 മുതല്‍ നിരവധി പേര്‍ ക്രിസ്തുമതം സ്വീകരിച്ചു വരുന്നു. അവശേഷിച്ചിരുന്ന 40 കുടുംബങ്ങളില്‍ നിന്നുള്ളവരാണ് സ്‌നാനം ചെയ്തു ക്രിസ്തുമത വിശ്വാസം സ്വീകരിച്ചത്.

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഭഗല്‍പൂര്‍ ജില്ലയില്‍ ആറിലധികം ഹിന്ദുക്കള്‍ ക്രിസ്തുമതം സ്വീകരിച്ചിരുന്നു. ഇവര്‍ ഇപ്പോള്‍ ഊരുവിലക്ക് ഭീഷണിയിലാണ്. പണവും മറ്റ് വാഗ്ദാനങ്ങളും നല്‍കി ക്രിസ്ത്യന്‍ മിഷനറിമാര്‍ ഇവരെ മതം മാറ്റിയെന്നാണ് ഹിന്ദു സംഘടനകളുടെ ആരോപണം.

Scroll To Top