Thursday December 08, 2016
Latest Updates

ഗ്ലാസ്ഗോയില്‍ ഇരുപതാമത് കോമണ്‍വെല്‍ത്ത് ഗെയിംസ് സമാപിച്ചു; ഇന്ത്യ അഞ്ചാം സ്ഥാനത്ത്

ഗ്ലാസ്ഗോയില്‍ ഇരുപതാമത് കോമണ്‍വെല്‍ത്ത് ഗെയിംസ് സമാപിച്ചു; ഇന്ത്യ അഞ്ചാം സ്ഥാനത്ത്

ഗ്ലാസ്‌ഗോ: ഗ്ലാസ്‌ഗോയില്‍ ഇരുപതാമത് കോമണ്‍വെല്‍ത്ത് ഗെയിംസ് സമാപിച്ചു. 58 സ്വര്‍ണ്ണമുള്‍പ്പെടെ 174 മെഡലുകളുമായി ഇംഗ്ലണ്ടാണ് മെഡല്‍പട്ടികയില്‍ ഒന്നാമത്. ഓസ്‌ട്രേലിയ രണ്ടാം സ്ഥാനത്തും ആതിഥേയരായ സ്‌കോട്‌ലന്റ് മെഡല്‍പട്ടികയില്‍ മൂന്നാം സ്ഥാനവും നേടി. എന്നാല്‍ ഡല്‍ഹി കോമണ്‍വെല്‍ത്ത് ഗെയിംസില്‍ രണ്ടാം സ്ഥാനത്തായിരുന്ന ഇന്ത്യ ഇത്തവണ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 15 സ്വര്‍ണവും 30 വെള്ളിയും 19 വെങ്കലവും ഉള്‍പ്പെടെ 64 മെഡലുകളാണ് ഇന്ത്യയുടെ സമ്പാദ്യം.

വര്‍ണാഭമായ പരിപാടികളോടെയാണ് കോമണ്‍വെല്‍ത്ത് ഗെയിംസ് സമാപിച്ചത്. സ്‌കോട്‌ലന്റിന്റെ സാംസ്‌കാരിക വൈവിദ്യം വിളിച്ചോതുന്ന വീവിധ പരിപാടികള്‍ വേദിയില്‍ അരങ്ങേറി. അവസാന ദിനമായിരുന്ന ഇന്നലെ പി കശ്യപിലൂടെ ഇന്ത്യ ബാഡ്മിന്റന്‍ പുരുഷ വിഭാഗത്തില്‍ സ്വര്‍ണം നേടി. 1982 ല്‍ പ്രകാശ് പദുക്കോണ്‍ ഈ വിഭാഗത്തില്‍ സ്വര്‍ണം നേടിയതിനു ശേഷം ഇത് ആദ്യമായാണ് ഇന്ത്യ കോമന്‍വെല്‍ത്തില്‍ പുരുഷ ബാഡ്മിന്റനില്‍ സ്വര്‍ണം നേടുന്നത്.

ഇന്ത്യ സ്വര്‍ണം പ്രതീക്ഷിച്ചിരുന്ന മറ്റൊരിനമായ ഹോക്കിയില്‍ ഓസ്‌ട്രേലിയയോട് എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് പരാജയപ്പെട്ട ഇന്ത്യയ്ക്ക് വെള്ളി മെഡല്‍ കൊണ്ട് തൃപ്തിപ്പെടെണ്ടി വന്നു.

Scroll To Top