Sunday December 04, 2016
Latest Updates

ഗ്രേസ്റ്റോണ്‍സിനും ബ്രേയ്ക്കും ഇടയില്‍ ഡാര്‍ട്ട് പാളം തെറ്റി

ഗ്രേസ്റ്റോണ്‍സിനും ബ്രേയ്ക്കും ഇടയില്‍ ഡാര്‍ട്ട് പാളം തെറ്റി

ബ്രേ: ഗ്രേസ്റ്റോണ്‍സിനും ബ്രേയ്ക്കും ഇടയില്‍ ഡാര്‍ട്ട് പാളം തെറ്റി. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. ട്രാക്കില്‍ വീണ പാറക്കല്ലുകളാണ് പാളം തെറ്റലിനു വഴി വച്ചതെന്നാണ് പ്രാഥമിക നിഗമനം.

ഡാര്‍ട്ട് പാളം തെറ്റിയതായി ഐറിഷ് റെയില്‍ അധികൃതര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചു. യാത്രക്കാര്‍ക്ക് ആര്‍ക്കും പരുക്കില്ല. ആകെ 33 യാത്രക്കാര്‍ ഡാര്‍ട്ടില്‍ ഉണ്ടായിരുന്നു. ഇന്നലത്തെ അപകടത്തിന്റെ പശ്ചാത്തലത്തില്‍ ഗ്രേസ്റ്റോണ്‍സിനും ബ്രേയ്ക്കും ഇടയില്‍ ഇന്ന് സര്‍വീസ് ഉണ്ടായിരിക്കുന്നതല്ലെന്നു അധികൃതര്‍ അറിയിച്ചു.

ഗ്രേസ്റ്റോണ്‍സിനും ബ്രേയ്ക്കും ഇടയില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ഡബ്ലിന്‍ ബസില്‍ യാത്ര ചെയ്യാമെന്നും അധികൃതര്‍ അറിയിച്ചു. ട്രെയിന്‍ ടിക്കറ്റുകള്‍ ഡബ്ലിന്‍ ബസില്‍ സ്വീകാര്യമാണ്.

Scroll To Top