Saturday December 10, 2016
Latest Updates

ഗ്രെയ്സ്റ്റൗണില്‍ എട്ട് വയസുകാരിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം

ഗ്രെയ്സ്റ്റൗണില്‍ എട്ട് വയസുകാരിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം

വിക്ലോ: വിക്ലോ ഗ്രെയ്സ്റ്റൗണില്‍ എട്ട് വയസുകാരിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം. പെണ്‍കുട്ടി സ്‌കൂളിലേക്ക് പോകുമ്പോഴായിരുന്നു സംഭവം. ഗ്രെയ്സ്റ്റൗണില്‍ താമസക്കാരിയായ പെണ്‍കുട്ടി സ്‌കൂളിലേക്ക് നടന്നു പോകുന്നതിനിടെ അജ്ഞാത സംഘം കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുകയായിരുന്നു. വെള്ള വാനില്‍ വന്ന ഒരാളാണ് തന്നെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചതെന്ന് പെണ്‍കുട്ടി പറഞ്ഞു. 

വാനില്‍ വന്നയാള്‍ തന്നോട് വാനില്‍ കയറാന്‍ ആവശ്യപ്പെട്ടു എന്നാല്‍ താന്‍ വാനില്‍ കയറാന്‍ വിസമ്മതിക്കുകയായിരുന്നെന്ന് പെണ്‍കുട്ടി പറഞ്ഞു. സ്‌കൂളിലെ അധ്യാപകരോടാണ് കുട്ടി ഈ വിവരം പറഞ്ഞത്. സ്‌കൂളില്‍ നിന്ന് 200 മീറ്റര്‍ അകലെയാണ് പെണ്‍കുട്ടിയുടെ വീട്. തിങ്കളാഴ്ച രാവിലെ 8.40 ഓടെയാണ് വാനില്‍ അജ്ഞാത സംഘം വന്നത്. വാനില്‍ വന്ന ഇയാള്‍ക്കായി ഗാര്‍ഡ തെരച്ചില്‍ ആരംഭിച്ചു. 

ഏകദേശം 30 വയസു തോന്നിക്കുന്ന മെലിഞ്ഞ ശരീര പ്രകൃതിയുള്ള ഒരാളാണ് വാനില്‍ വന്നതെന്നാണ് ഗാര്‍ഡയുടെ അന്വേഷണത്തില്‍ വ്യക്തമായത്. ഇയാള്‍ നീല ജീന്‍സും കറുത്ത ടീ ഷര്‍ട്ടും ധരിച്ചിരുന്നു. ബ്രിട്ടീഷ് ചുവയുള്ള സംസാര ശൈലിയായിരുന്നു ഇയാളുടേത് എന്നും അന്വേഷണത്തില്‍ വ്യക്തമായി.പ്രതിയെന്ന് സംശയിക്കപ്പെടുന്ന ആളിന്റെ രേഖാചിത്രം ഗാര്‍ഡ പുറത്തുവിട്ടു. ഇയാളെ കണ്ടെത്തുന്നതിന് ഓണ്‍ലൈനിലൂടെയും മറ്റ് മാധ്യമങ്ങളിലൂടെയും ഈ ചിത്രം പ്രചരിപ്പിക്കുന്നുണ്ട്. 

Scroll To Top