Sunday December 04, 2016
Latest Updates

ഗ്രീസ് യൂറോ സോണ്‍ വിടാന്‍ ഒരുങ്ങുന്നെന്നു വീണ്ടും വാര്‍ത്തകള്‍ 

ഗ്രീസ് യൂറോ സോണ്‍ വിടാന്‍  ഒരുങ്ങുന്നെന്നു വീണ്ടും വാര്‍ത്തകള്‍ 

ഭരണമാറ്റത്തിന് പിന്നാലെ ഗ്രീസ് യൂറോസോണ്‍ വിടുമെന്നുള്ള ആശങ്ക വിപണിയെ ഭീതിയിലാക്കുന്നു. 2013 മാര്‍ച്ചിലെ ബെയിലൗട്ട് പ്രതിസന്ധിയ്ക്ക് ശേഷം യൂറോസോണില്‍ വീണ്ടും പൊട്ടിത്തെറിയുണ്ടാകുമെന്നാണ് നിക്ഷേപകര്‍ കരുതുന്നത്. ഗ്രീസിന് കടാശ്വാസത്തിന്റെ ഭാഗമായി നാല് മാസം കൂടി സമയമനുവദിച്ചിട്ടുണ്ടെങ്കിലും പ്രശ്‌നം രൂക്ഷമാണ്. യൂറോ സോണിലെ ധനമന്ത്രിമാര്‍ ചര്‍ച്ചയ്ക്ക് തയ്യാറായിട്ടുണ്ട്. 

ജര്‍മന്‍ റിസര്‍ച്ച് ഗ്രൂപ്പായ സെന്‍ടിക്‌സിന്റെ കണക്കുകള്‍ പ്രകാരം യൂറോ ബ്രേക്കപ്പ് ഇന്‍ഡക്‌സ് കഴിഞ്ഞ മാസത്തേക്കാള്‍ 38 ശതമാനം വര്‍ധിച്ചതായി ചൂണ്ടിക്കാട്ടുന്നു. സര്‍വ്വെയില്‍ പങ്കെടുത്തവരില്‍ അധികം നിക്ഷേപകരും ഗ്രീസ് യൂറോസോണ്‍ വിടുമെന്ന് കരുതുന്നവരാണ്. ഗ്രീസിനെ യൂറോസോണില്‍ പിടിച്ചുനിര്‍ത്താന്‍ മറ്റു അംഗരാജ്യങ്ങള്‍ തിരക്കിട്ട ശ്രമങ്ങള്‍ നടത്തുന്നുണ്ട്. 

ഗ്രീസ് യുറോസോണിനൊപ്പമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി ജര്‍മന്‍ ചാന്‍സിലര്‍ ആംഗല മെര്‍ക്കല്‍ പ്രത്യാശ പ്രകടിപ്പിച്ചു. ബ്രസല്‍സില്‍ തിങ്കളാഴ്ച്ച ചേരുന്ന യൂറോ സോണ്‍ നേതാക്കളുടെ യോഗത്തിന് ശേഷമായിരിക്കും ഗ്രീസ് തങ്ങളുടെ പരിഷ്‌ക്കാര നടപടികള്‍ പ്രഖ്യാപിക്കുക എന്നാണ് സൂചന.

Scroll To Top