Saturday December 10, 2016
Latest Updates

ഗ്രീസിന് കടാശ്വാസം നല്‍കാനാവില്ലെന്ന് ജര്‍മ്മിനി,ചെലവു ചുരുക്കല്‍ അവസാനിപ്പിക്കുമെന്ന് ഇടതുപക്ഷ ഭരണകൂടം 

ഗ്രീസിന് കടാശ്വാസം നല്‍കാനാവില്ലെന്ന് ജര്‍മ്മിനി,ചെലവു ചുരുക്കല്‍ അവസാനിപ്പിക്കുമെന്ന് ഇടതുപക്ഷ ഭരണകൂടം 

ബെര്‍ലിന്‍: പ്രധാനമന്ത്രി അലക്‌സിസ് സിപ്രസിന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ ഭരണകൂടത്തിന്റെ സമ്മര്‍ദ്ദത്തിനു വഴങ്ങി ഗ്രീസിന് കൂടുതല്‍ വായ്പാ ഇളുവകള്‍ അനുവദിക്കാന്‍ സാധിക്കില്ലെന്ന് ജര്‍മന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കല്‍. അന്താരാഷ്ട്ര സാമ്പത്തിക ഏജന്‍സികള്‍ നേരത്തെ തന്നെ ഗ്രീസിന് കോടിക്കണക്കിന് ഡോളറിന്റെ ഇളവുകള്‍ നല്‍കിയിട്ടുണ്ട്. ഇനിയും കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കാന്‍ സാധിക്കില്ലെന്ന് ഒരു ജര്‍മന്‍ പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ മെര്‍ക്കല്‍ പറഞ്ഞു.

കടക്കെണിയില്‍നിന്ന് രക്ഷപ്പെടുന്നതിന് യൂറോപ്യന്‍ യൂണിയനും അന്താരാഷ്ട്ര നാണയ നിധിയും 2010ല്‍ അനുവദിച്ച 26900 കോടിയുടെ സാമ്പത്തിക രക്ഷാപാക്കേജിന് അനുബന്ധമായി ഗ്രീസില്‍ നടപ്പാക്കിയ ചെലവു ചുരുക്കല്‍ പദ്ധതികള്‍ പലതും സിറിസ പാര്‍ട്ടി ഭരണകൂടം പിന്‍വലിച്ചു തുടങ്ങിയിട്ടുണ്ട്.
2012ല്‍ പല സ്വകാര്യ ബാങ്കുകളും വായ്പകള്‍ എഴുതിത്തള്ളിയതിനെ തുടര്‍ന്ന് ഗ്രീസിന്റെ കടഭാരം പതിനായിരം യൂറോയോളം കുറഞ്ഞിരുന്നു.

എന്നിട്ടും രാജ്യത്തിനിപ്പോള്‍ 31500 കോടിയുടെ കടബാധ്യതയുണ്ട്. ഇത് ദേശീയ വരുമാനത്തിന്റെ 175 ശതാനത്തോളം വരും. യൂറോപ്യന്‍ യൂണിയന്‍ മുന്നോട്ടുവെച്ച സാമ്പത്തിക പരിഷ്‌കരണങ്ങളും ചെലവു ചുരുക്കല്‍ പദ്ധതികളും അംഗീകരിച്ച് മുന്നോട്ടുപോകുകയാണെങ്കില്‍ ഗ്രീസ് അടക്കം മുഴുവന്‍ രാജ്യങ്ങള്‍ക്കും യൂറോപ്പിന്റെ പിന്തുണയുണ്ടാകുമെന്ന് മെര്‍ക്കല്‍ പറഞ്ഞു. ചെലവു ചുരുക്കല്‍ പദ്ധതികള്‍ പിന്‍വലിക്കാനുള്ള പുതിയ ഭരണകൂടത്തിന്റെ നീക്കങ്ങള്‍ക്ക് പിന്തുണ തേടി പ്രധാനമന്ത്രി സിപ്രസ് ചൊവ്വാഴ്ച ഫ്രാന്‍സ് സന്ദര്‍ശിക്കുന്നുണ്ട്.

Scroll To Top