Friday December 09, 2016
Latest Updates

ഗ്രീസിനെ വരുതിയിലാക്കി യൂറോപ്യന്‍ നേതാക്കള്‍ ,സഹായ പാക്കേജ് നീട്ടിയെടുക്കാന്‍ ധാരണ

ഗ്രീസിനെ വരുതിയിലാക്കി യൂറോപ്യന്‍ നേതാക്കള്‍ ,സഹായ പാക്കേജ് നീട്ടിയെടുക്കാന്‍ ധാരണ

ഏഥന്‍സ്: ഗ്രീസിനെ ഒറ്റയ്ക്ക് വിടാന്‍ തയാറാവാതെ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍.ഒറ്റയ്ക്ക് പൊരുതി കൊള്ളാം എന്ന ഗ്രീസിന്റെ സന്ദേശം ഉള്‍ക്കൊള്ളാനാവാതെ സംയുക്തമായി ശ്രമിച്ച യൂറോ സോണ്‍ ധനമന്ത്രിമാരും നേതാക്കാളും ഗ്രീസിനെ വരുതിയിലാക്കുന്നതില്‍ വിജയിക്കുകയായിരുന്നു.

സാമ്പത്തിക സഹായം നീട്ടാതെ പുതിയ വായ്പയെടുത്ത് ബാധ്യതകള്‍ തീര്‍ക്കാനുള്ള ഗ്രീസിന്റെ നീക്കം പൂര്‍ണമായി പരാജയപ്പെട്ടു. സഹായ പാക്കേജ് നാലു മാസത്തേക്കു കൂടി നീട്ടി കൊടുക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ തീരുമാനിച്ചു.

ശരാശരി യൂറോപ്യന്‍ പൗരന്റെ താത്പര്യം സംരക്ഷിക്കുക എന്ന ഒറ്റ ലക്ഷ്യമാണ് തങ്ങളുടെ മുന്നിലുണ്ടായിരുന്നതെന്ന് ഗ്രീക്ക് ധനമന്ത്രി യാനിസ് വരോഫാകിസ്. 

കടങ്ങള്‍ വീട്ടാനുള്ള ബാധ്യത ഗ്രീസിനുണ്ടെന്ന് ഡച്ച് ധനമന്ത്രി ജെറോന്‍ ഡിസെല്‍ബ്‌ളൂം. സഹായ പാക്കേജ് നീട്ടിയതിന് അദ്ദേഹം സ്വാഗതം ചെയ്തു.

പാക്കേജ് നീട്ടുന്നതിനുള്ള ഉപാധിയായി നടപ്പാക്കുന്ന പരിഷ്‌കരണ നടപടികളുടെ ആദ്യ പട്ടിക തിങ്കളാഴ്ച ഗ്രീസ് കൈമാറും. ഇത്തരം ഉപാധികളെല്ലാം ഉപേക്ഷിക്കുമെന്നായിരുന്നു അധികാരത്തിലെത്തും മുന്‍പ് ഇടതുപക്ഷത്തിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനം.

Scroll To Top