Tuesday December 06, 2016
Latest Updates

ഗ്രീസിനെ യൂറോപ്യന്‍ യൂണിയനില്‍ പിടിച്ചു നിര്‍ത്താന്‍ പരിശ്രമം സജീവമായി 

ഗ്രീസിനെ യൂറോപ്യന്‍ യൂണിയനില്‍ പിടിച്ചു നിര്‍ത്താന്‍ പരിശ്രമം സജീവമായി 

ബ്രസല്‍സ് :ഗ്രീസ് യൂറോ ഉപേക്ഷിച്ചാല്‍ യൂറോയ്ക്ക് മഹാവിപത്തായിരിക്കും സംഭവിക്കുകയെന്ന് യൂറോപ്യന്‍ യൂണിയന്‍ ചീഫ് എക്‌സിക്യൂട്ടീവും സാമ്പത്തിക കമ്മീഷനുമായ ജീന്‍ ക്ലവ്ഡ് ജാന്‍കര്‍. ഏഥന്‍സുമായി സഹകരിച്ച് പോകാനുളള വഴി അടിയന്തരമായ തേടണമെന്നും യൂറോപ്യന്‍ യൂണിയന്‍ രാഷ്ട്രങ്ങളോട് ജാന്‍കര്‍ പറഞ്ഞു.

‘എല്ലാവര്‍ക്കും അറിയാവുന്നത് പോലെ യൂറോ സോണില്‍ നിന്നും ഗ്രീസ് പുറത്തായാല്‍ അവരുടെ സാമ്പത്തിക നില കൂടുതല്‍ പരിതാപകരമാകും അതോടൊപ്പം യൂറോപ്യന്‍ യൂണിയന്‍ കറന്‍സിയും കൂപ്പുകുത്തും’ അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം ഗ്രീസ് യൂറോ സോണില്‍ നിന്നും പുറത്താകുമെന്നും പുതിയ പരിഷ്‌ക്കരണങ്ങള്‍ നടത്താന്‍ ഇടത് സര്‍ക്കാര്‍ പരാജയമാണെന്നും ജര്‍മ്മന്‍ സാമ്പത്തികകാര്യ മന്ത്രി വൂള്‍പ്ഗന്‍ഗ് ആരോപിച്ചിരുന്നു. ഇതിന് മറുപടിയായാണ് സാമ്പത്തിക കമ്മീഷന്‍ രംഗത്തെത്തിയിരിക്കുന്നത്.

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ രാജ്യത്തെ രക്ഷിക്കാന്‍ 2010 മുതല്‍ ലഭിച്ച 27,500 കോടി ഡോളര്‍ മടക്കിനല്‍കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഗ്രീസിനെയും യൂറോപ്യന്‍ യൂനിയനെയും ഇരു ധ്രുവങ്ങളിലാക്കിയിരുന്നു. കഴിഞ്ഞ മാസം, ഇടതുപക്ഷ ചായ്‌വുള്ള അലക്‌സിസ് സിപ്രാസ് തെരഞ്ഞെടുക്കപ്പെട്ടതോടെ ഗ്രീസ് യൂറോപ്യന്‍ യൂനിയനില്‍നിന്ന് വിട്ടുപോകുന്നതായും വാര്‍ത്ത പരന്നു. ഇതിനിടെയാണ് അനുരഞ്ജനത്തിന്റെ സ്വരവുമായി സാമ്പത്തിക കമ്മീഷന്‍ രംഗത്തെത്തിയത്.

Scroll To Top