Saturday December 03, 2016
Latest Updates

ഗ്രീന്‍ പാര്‍ട്ടി കെന്നിയെ പിന്തുണയ്ക്കാന്‍ സാധ്യത

ഗ്രീന്‍ പാര്‍ട്ടി കെന്നിയെ പിന്തുണയ്ക്കാന്‍ സാധ്യത

ഗ്രീന്‍ പാര്‍ട്ടിയുമായി നടത്തിയ ചര്‍ച്ച വന്‍ വിജയമായതായി ഫിന്‍ ഗേല്‍ നേതാവ് എന്‍ഡ കെന്നി. ബ്രസ്സല്‍സില്‍ യൂറോപ്യന്‍ യൂണിയന്‍ നേതാക്കളുടെ സമ്മേളനത്തില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്ന കെന്നി, ഗ്രീന്‍ പാര്‍ട്ടിയുടെ നേതാവ് ഈമണ്‍ റയാന്‍, പുതുതായി തെരഞ്ഞെടുക്കപ്പെട്ട ടി.ഡി കാതറിന്‍ മാര്‍ട്ടിന്‍ എന്നിവരുമായി ചര്‍ച്ച നടത്തിയതായി അറിയിച്ചു.

കഴിഞ്ഞ ഏതാനും ആഴ്ചകളായി കെന്നിയും ഫിയന്ന ഫാള്‍ നേതാവ് മൈക്കല്‍ മാര്‍ട്ടിന്‍ എന്നിവര്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ സഹായമഭ്യര്‍ത്ഥിച്ച് ചെറിയ രാഷ്ട്രീയ കക്ഷികളുമായി ചര്‍ച്ച നടത്തിയിരുന്നു. മറ്റ് പാര്‍ട്ടികളുടെ സഹായത്തോടെയല്ലാതെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയാത്ത സാഹചര്യമാണ് ഇപ്പോഴുള്ളത്. രണ്ട് സിവില്‍ പാര്‍ട്ടികളും ചേര്‍ന്നുള്ള തൂക്കു മന്ത്രിസഭാ രൂപീകരണത്തിന്റെ മുന്നോടിയായാണ് ഈ ചര്‍ച്ചകള്‍ എന്നാണ് ഊഹിക്കപ്പെടുന്നത്.

Scroll To Top