Wednesday December 07, 2016
Latest Updates

ഗ്രാമീണ മേഖലകളിലെ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ക്കെതിരെ സര്‍ക്കാര്‍

ഗ്രാമീണ മേഖലകളിലെ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ക്കെതിരെ സര്‍ക്കാര്‍

ഗാല്‍വേ : അയര്‍ലണ്ടില്‍ ഗ്രാമീണ മേഖലകളിലെ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ക്കെതിരെ സര്‍ക്കാര്‍. റൂറല്‍ അഫെയെഴ്‌സ് മന്ത്രി ആന്‍ ഫെലനാണ് ഗ്രാമീണ മേഖലയിലെ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ക്കെതിരെ രംഗത്ത് വന്നത്. ഗ്രാമീണ മേഖലയില്‍ വലിയ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ക്ക് പ്ലാനിംഗ് അനുമതി നല്‍കുന്നത് പുനപരിശോധിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. ഹൈ സ്ട്രീറ്റ് സ്ഥാപനങ്ങളെ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് മന്ത്രി ഗ്രാമീണ മേഖലയിലെ വലിയ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ക്ക് അനുമതി നല്‍കുന്നതിനെതിരെ രംഗത്ത് വന്നത്. 

ജനങ്ങള്‍ക്ക് ഹിതകരമായ പദ്ധതികളാണ് നടപ്പാക്കേണ്ടത് എന്നും മന്ത്രി പറഞ്ഞു.ടെസ്‌കോ 150 മില്യന്‍ ചെലവില്‍ ഗാല്‍വേയിലെ റെഹൂണ്‍ റോഡില്‍ നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്ന സൂപ്പര്‍ മാര്‍ക്കറ്റിനെ ഉദ്ദേശിച്ച് മന്ത്രി പറഞ്ഞു.കളി സ്ഥലം വാങ്ങി സൂപ്പര്‍ മാര്‍ക്കറ്റ് പണിയാനുള്ള ടെസ്‌കോ നിലപാടിന് എതിരെ ഞങ്ങള്‍ പരാതിയുയര്‍ത്തിയിട്ടുണ്ട്.

കഴിഞ്ഞ മന്ത്രിസഭാ പുനസംഘടനയിലാണ് ആന്‍ ഫെലന്‍ ചുമതല ഏറ്റെടുത്തത്. പോസ്റ്റ് ഓഫീസുകളെ സംരക്ഷിക്കുകയാണ് ഗവണ്‍മെന്റിന്റെ പ്രഥമ ചുമതലയെന്നും മന്ത്രി പറഞ്ഞു. ഇനി 21 മാസമാണ് മന്ത്രിക്ക് ഭരണ കാലയളവുള്ളത്. ഇക്കാലയളവില്‍ ചെയ്യുന്ന കാര്യങ്ങളെക്കുറിച്ച് അമിത പ്രതീക്ഷ നല്‍കാന്‍ താന്‍ തയ്യാറല്ലെന്നും മന്ത്രി പറഞ്ഞു.

Scroll To Top