Wednesday December 07, 2016
Latest Updates

ഗ്രാമമുഖ്യന്റെ ഉത്തരവ് പ്രകാരം പത്ത് വയസുകാരിയെ ബലാത്സംഗം ചെയ്തു

ഗ്രാമമുഖ്യന്റെ ഉത്തരവ് പ്രകാരം പത്ത് വയസുകാരിയെ ബലാത്സംഗം ചെയ്തു

ബൊക്കാറോ: ഗ്രാമമുഖ്യന്റെ ഉത്തരവ് പ്രകാരം പത്ത് വയസുകാരിയെ ബലാത്സംഗം ചെയ്തു. ജാര്‍ഖണ്ഡിലെ ബൊക്കാറോ ജില്ലയിലാണ് മനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. പെണ്‍കുടിയേ വീട്ടുകാര്‍ നോക്കി നില്‍ക്കെ വലിച്ചിഴച്ച് കൊണ്ടുപോയി സമീപത്തെ കാറ്റില്‍ വച്ച് പീഡിപ്പിക്കുകയായിരുന്നു.

തന്റെ ഭാര്യയെ പെണ്‍കുട്ടിയുടെ സഹോദരന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി ഒരു യുവാവ് ഗ്രാമമുഖ്യന് പരാതി നല്‍കി. ഇതിനു പകരമാണ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യാന്‍ ഗ്രാമമുഖ്യന്‍ ഉത്തരവിട്ടത്. മാതാവ് വീട്ടില്‍ ഉണ്ടായിരുന്നെങ്കിലും ഗ്രാമമുഖ്യന്റെ കല്‍പ്പനയെ എതിര്‍ക്കാനായില്ല.

നേരത്തേ, പശ്ചിമ ബംഗാളിലെ ബീര്‍ഭും ജില്ലയില്‍ ഇരുപതുകാരിയെ ഗ്രാമമുഖ്യന്റെ കല്‍പ്പനയനുസരിച്ച് 13 പേര്‍ കൂട്ടമാനഭംഗം ചെയ്തിരുന്നു. ബൊക്കാറോയില്‍ നടന്ന പീഡനത്തിനെതിരെ രാജ്യസഭയിലും പ്രതിഷേധം ഉയര്‍ന്നു. ശൂന്യവേളയില്‍ പ്രഭാത് ഝായാണു ഈ വിഷയം അവതരിപ്പിച്ചത്.

 

Scroll To Top