Tuesday December 06, 2016
Latest Updates

ഗ്രാജുവേറ്റ് നഴ്‌സുമാരുടെ ശമ്പളം വര്‍ദ്ധിപ്പിക്കണമെന്ന് പ്രതിപക്ഷം,മൂന്ന് വര്‍ഷം കൊണ്ട് കുറഞ്ഞത് 6500 യൂറോ 

ഗ്രാജുവേറ്റ് നഴ്‌സുമാരുടെ ശമ്പളം വര്‍ദ്ധിപ്പിക്കണമെന്ന് പ്രതിപക്ഷം,മൂന്ന് വര്‍ഷം കൊണ്ട് കുറഞ്ഞത് 6500 യൂറോ 

ഡബ്ലിന്‍: അയര്‍ലണ്ടിലെ ഗ്രാജുവേറ്റ് നഴ്‌സുമാരുടെ ശമ്പളം വര്‍ദ്ധിപ്പിക്കണമെന്ന് പ്രതിപക്ഷം.മുഖ്യ പ്രതിപക്ഷ കക്ഷിയായ ഫിനാഫാളിന്റെ ആരോഗ്യ വക്താവ് ബില്ലി കെല്ലെഹറാണ് ഈ ആവശ്യം ഉന്നയിച്ചത്. ഗ്രാജുവേറ്റ് നഴ്‌സുമാരുടെ വെട്ടിക്കുറച്ച ശമ്പളം പുനസ്ഥാപിക്കണമെന്നാണ് ആവശ്യം.മൂന്നുവര്‍ഷം മുന്‍പ് €28,539 തുടക്ക ശമ്പളം ഉണ്ടായിരുന്ന ഗ്രാജുവേറ്റ് നഴ്‌സുമാരുടെ ഇപ്പോഴത്തെ തുടക്ക ശമ്പളം €22,000 ആണ്.ഇതിനായി ലേബര്‍ കമ്മീഷന്‍ ഉടന്‍ യോഗം വിളിയ്ക്കണമെന്നാണ് ഫിനാഫാള്‍ ആവശ്യം 

ഡോക്ടര്‍മാരുടെ വെട്ടിക്കുറച്ച ശമ്പളം പുനസ്ഥാപിക്കാനുള്ള തീരുമാനം ഉടന്‍ ഉണ്ടാവുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.ഇതിനിടെയാണ് നഴ്‌സുമാരുടെ കുറച്ച ശമ്പളം പുനസ്ഥാപിക്കണമെന്ന് ആവശ്യം ഉയരുന്നത്. ഡോക്ടര്‍മാരുടെ വെട്ടിക്കുറച്ച ശമ്പളം പുനസ്ഥാപിക്കുന്നത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനത്തിന് മുന്‍പായി മെഡിക്കല്‍ സംഘടനകളുമായും ഗവണ്‍മെന്റ് പ്രതിനിധികളും ലേബര്‍ റിലേഷന്‍സ് കമ്മീഷനുമായി ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. 

നഴ്‌സിംഗ് ഗ്രാജുവേറ്റ് ആയ 1600 ഓളം പേര്‍ ഈ വര്‍ഷം ജോലി തേടി വിദേശത്തേക്ക് പോയതായി ഐറിഷ് നഴ്‌സസ് ആന്‍ഡ് മിഡ് വൈഫ്‌സ് ഓര്‍ഗനൈസേഷന്‍ വെളിപ്പെടുത്തി. ശമ്പളം വെട്ടിക്കുറച്ചതിനെ തുടര്‍ന്നാണ് ഗ്രാജുവേറ്റ് നഴ്‌സുമാര്‍ ജോലി തേടി വിദേശത്തേക്ക് പോകുന്ന സാഹചര്യം ഉണ്ടായത്. ശമ്പളം വെട്ടിക്കുറച്ചതിനെ തുടര്‍ന്ന് നഴ്‌സുമാര്‍ അയര്‍ലണ്ട് വിടുന്ന സാഹചര്യം ജീവനക്കാരുടെ ക്ഷാമത്തിനു കാരണമാകുമെന്നും സംഘടന കുറ്റപ്പെടുത്തി. ശമ്പളം വെട്ടിക്കുറച്ചതിനെ തുടര്‍ന്ന് ജൂനിയര്‍ ഡോക്ടര്‍മാര്‍ കൂട്ടത്തോടെ രാജ്യം വിട്ടിരുന്നു. നഴ്‌സിംഗ് മേഖലയിലും സമാനമായ അനുഭവം ഉണ്ടാകുമെന്നാണ് സംഘടനകളുടെ മുന്നറിയിപ്പ്.

Scroll To Top