Saturday December 10, 2016
Latest Updates

ഗ്യാസ്, ഇലക്ട്രിസിറ്റി ബില്ലുകളിലെ അശ്രദ്ധ :കുടുംബത്തിനു ശരാശരി നഷ്ടം 220 യൂറോ

ഗ്യാസ്, ഇലക്ട്രിസിറ്റി  ബില്ലുകളിലെ അശ്രദ്ധ :കുടുംബത്തിനു ശരാശരി നഷ്ടം   220 യൂറോ

ഡബ്ലിന്‍ : ഗ്യാസ്, ഇലക്ട്രിസിറ്റി ,ബ്രോഡ്ബാന്‍ഡ് കണക്ഷന്‍ എന്നിവയുടെ പേരില്‍ പുറപ്പെടുവിക്കുന്ന ബില്ലുകള്‍ മുഖേനെ അയര്‍ലണ്ടിലെ ഏഴില്‍ ഒന്ന് വീതം ആളുകളും വഞ്ചിക്കപ്പെടുന്നതായി സര്‍ക്കാര്‍ ഏജന്‍സിയുടെ പഠനത്തില്‍ കണ്ടെത്തി .

കണക്കിലുള്ള അവ്യക്തത മൂലം ഉണ്ടാകുന്ന പാകപ്പിഴവുകള്‍വഴി തങ്ങള്‍ക്കുണ്ടാക്കുന്ന നഷ്ടത്തെകുറിച്ച് പലരും ബോധവാന്മാരല്ല.പാതിയോളം ഉപഭോക്താക്കള്‍ മാത്രമേ തങ്ങളുടെ ബില്ലുകള്‍ ശ്രദ്ധാപൂര്‍വ്വം കൈകാര്യം ചെയ്യാറൂള്ളൂ എന്നാണ് യുസ്വിച്ച് നടത്തിയ പഠനറിപ്പോര്‍ട്ടില്‍ പറയുന്നത്. ഇത് കാരണം തന്നെ പല സപ്ലയര്‍മാരും വാടകക്കാരില്‍ നിന്നും കൂടുതല്‍ പണം ഗ്യാസ്, ഇലക്ട്രിസിറ്റി ,ബ്രോഡ്ബാന്‍ഡ് കണക്ഷന്‍ എന്നിവയുടെ പേരില്‍ ഈടാക്കുന്നുണ്ട്.
അവരുടെ ഇലക്ട്രിസിറ്റി ഗ്യാസ് ബില്ലുകള്‍ പരിശോധിക്കുക എളുപ്പമാല്ലെന്നാണ് മൂന്നില്‍ രണ്ടു ഭാഗം ആളുകളും അഭിപ്രായപ്പെടുന്നത്. എല്ലാവരും തങ്ങളുടെ ഇലക്ട്രിസിറ്റി, ഗ്യാസ് ഉപയോഗങ്ങള്‍ പരിമിതപ്പെടുത്തണം എന്ന് ഐറിഷ് റെഗുലേറ്ററി അതോരിറ്റി ഉത്തരവിറക്കിയിട്ടുണ്ട്.

താമസക്കാര്‍ എല്ലാ ബില്ലുകളും കൃത്യമായി പരിശോധിച്ച് ഫീസ് കെട്ടണമെന്ന് യുസ്വിച്ച് അഭിപ്രായപ്പെട്ടു. ഏഴില്‍ ഒരാള്‍ എങ്കിലും ഇപ്പോഴും ഈ അധിക ചാര്‍ജുകള്‍ക്ക് ഇരയായിത്തീരാറുണ്ടെന്നു അവര്‍ പറഞ്ഞു.

ബ്രിട്ടിഷുകാര്‍ പലപ്പോഴും ഗ്യാസ്, ഇലക്ട്രിസിറ്റി ബില്ലുകള്‍ സൂക്ഷിച്ച് തന്നെ കൈകാര്യം ചെയ്യാറുണ്ടെന്നും പഠനറിപ്പോര്‍ട്ടില്‍ യുസ്വിച്ച് ചൂണ്ടിക്കാട്ടി.

ഇവരില്‍ പലര്‍ക്കും കണക്കുകള്‍ കൂട്ടുമ്പോള്‍ തെറ്റാറാണ് പതിവ്.ഇത് അത്ര എളുപ്പപ്പണി അല്ലെന്നാണ് പത്തില്‍ മൂന്നു ഭാഗം ആളുകളും പറയുന്നത്.ആയിരത്തിലധികം കുടുംബങ്ങളെ ഉള്‍ക്കൊള്ളിച്ച് കൊണ്ടാണ് യുസ്വിച്ച് പഠനം നടത്തിയത്.
ബ്രിട്ടനിലെ പോലെ തന്നെ പത്തില്‍ ഏഴു പേരോളം ഇവിടെയും കൂടുതല്‍ ചാര്‍ജ് കൊടുക്കേണ്ടി വന്നിട്ടുണ്ടെന്ന് യുസ്വിച്ച് തലവന്‍ എയോന്‍ ക്ലാര്‍ക്ക് പറയുന്നു. ശരാശരി 220 യൂറോ ആണ് ഒരു ഉപഭോക്താവ് കൂടുതലായി ചിലവാക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.വിദ്യാഭ്യാസത്തിന്റെ അഭാവം ബില്ലിലെ കണക്കില്‍ വരുന്ന തെറ്റുകള്‍ കണ്ടുപിടിക്കാനുള്ള ഒരു പരിമിതിയായി ഇവര്‍ എടുത്തു പറയുന്നുണ്ട്.

ബില്ലുകള്‍ വളരെ ശ്രദ്ധയോടെ കൂട്ടിനോക്കണം എന്നും, സംശയം വാരികയാണെങ്കില്‍ സപ്ലയറെ സഹായത്തിനു വിളിക്കാം എന്നും യൂസ്വിച്ച് നിര്‍ദേശിച്ചു . സപ്ലയര്‍മാര്‍ ഉപഭോക്താക്കളെ ഇക്കാര്യത്തില്‍ സഹായിക്കണം എന്ന് ക്ലാര്‍ക്ക് കൂട്ടിച്ചേര്‍ത്തു.

ഉപഭോക്താവിന് ബില്ലിന്റെ കാര്യത്തില്‍ സംശയം വന്നാല്‍ ബന്ധപ്പെട്ട ആളോട് ചോദിക്കുന്നതില്‍ പേടിക്കരുതെന്നും കൃത്യമായ സംഖ്യ മാത്രം അടക്കാന്‍ ഉപഭോക്താവിനെ സഹായിക്കണം എന്നും പഠനം വ്യക്തമാക്കി.
ഉപഭോക്താക്കളുടെ അടുക്കല്‍ നിന്നും പരാതി ലഭിക്കുന്നത് കുറവാണെന്നും ഉപഭോക്താക്കളെ സംരക്ഷിക്കുന്ന തരത്തില്‍ ഏത് സഹായവും ചെയ്തുകൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

Scroll To Top