Saturday December 03, 2016
Latest Updates

ഗ്യാസ് ,ഇലക്ട്രിസിറ്റി ബില്ലില്‍ 300 യൂറോ ലാഭിക്കാമെന്ന വാഗ്ദാനത്തോടെ ‘എനര്‍ജിയ’യുടെ വരവ്

ഗ്യാസ് ,ഇലക്ട്രിസിറ്റി ബില്ലില്‍ 300 യൂറോ ലാഭിക്കാമെന്ന വാഗ്ദാനത്തോടെ ‘എനര്‍ജിയ’യുടെ വരവ്

ഡബ്ലിന്‍ :പുതിയ സപ്ലെയറായി എനര്‍ജിയ എത്തുന്നതോടെ ഗ്യാസ് ഇലക്ട്രിസിറ്റി ബില്ലുകളില്‍ വീടുകള്‍ക്ക് 300 യൂറോയോളം ലാഭിക്കാമെന്ന് റിപ്പോര്‍ട്ടുകള്‍.
വിലക്കയറ്റം കത്തിപ്പിടിക്കുന്ന മാര്‍ക്കറ്റിലേക്കാണ് എനര്‍ജി മേഖലയില്‍ തങ്ങളുടെ വിലക്കിഴിവുമായി എനര്‍ജിയ രംഗപ്രവേശനം നടത്താന്‍ പോകുന്നത്.
ഒരു ലക്ഷത്തോളം ഉപഭോക്താക്കള്‍ ഉള്ള ഇലക്ട്രിക് അയര്‍ലണ്ട് ഇപ്പോള്‍ പലതരം ഡിസ്‌കൗണ്ടുകളും ഗ്യാസ് ഇലക്ട്രിസിറ്റി മേഖലകളില്‍ ഉപഭോക്താക്കള്‍ക്കായി നല്‍കുന്നുണ്ട്.അവരോടാണ് എനര്‍ജിയ ഏറ്റുമുട്ടാന്‍ വരുന്നത്
നോര്‍ത്തേണ്‍ പവര്‍ കമ്പനിയായ വെരിഡിയന്റെ ഉടമസ്ഥതയിലുള്ള എനര്‍ജിയയ്ക്ക് ഡബ്ലിനില്‍ രണ്ടോളം ജനറേറ്റിംഗ് സ്‌റ്റേഷനുകളാണ് ഉള്ളത്. ഇലക്ട്രിക് അയര്‍ലണ്ട് നല്‍കുന്ന അതേ സ്റ്റാന്റേഡിലുള്ള ഇലക്ട്രിസിറ്റി 150 യൂറോ എന്ന വാര്‍ഷിക നിരക്കില്‍ കുറച്ചു നല്‍കാമെന്ന പ്രതീക്ഷയിലാണ് എനര്‍ജിയ ഉള്ളത്.
കൂടാതെ ബോര്‍ഡ് ഗ്യാസ് ഈടാക്കുന്നതില്‍ നിന്നും 140 യൂറോ ഇളവ് ചെയ്ത് വാര്‍ഷിക നിരക്കില്‍ ഗ്യാസിന് ഈടാക്കാനാണ് എനര്‍ജിയ തീരുമാനിച്ചിരിക്കുന്നത്.
എനര്‍ജിയയില്‍ നിന്നും ഗ്യാസും ഇലക്ട്രിസിറ്റിയും സ്വീകരിക്കാന്‍ തീരുമാനിച്ചിരിക്കുന്ന ഉപഭോക്താക്കള്‍ക്ക് 300 യൂറോ ലാഭിക്കാമെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
ഡബ്ലിനില്‍ തന്നെ 500 മില്ല്യന്‍ യൂറോയുടെ രണ്ട് പവര്‍ പ്ലാന്റുകളാണ് എനര്‍ജിയയ്ക്കുള്ളത്. പക്ഷേ, ഇപ്പോള്‍ അവര്‍ ലക്ഷ്യമിടുന്നത് മാര്‍ക്കറ്റിലെ ഏറ്റവും വില കുറച്ച് നല്‍കുന്ന വിതരണക്കാരാവാനാണ്. കഴിഞ്ഞ ആഴ്ച്ചയാണ് തങ്ങളുടെ ഇലക്ട്രിസിറ്റി വില ഉയര്‍ത്താന്‍ ഇലക്ട്രിക് അയര്‍ലണ്ട് തീരുമാനിച്ചത്.
ബോര്‍ഡ് ഗ്യാസ് അടുത്ത മാസം തുടക്കത്തില്‍ വില കുറയ്ക്കാന്‍ തീരുമാനിച്ചിട്ടുണ്ടെങ്കിലും വീണ്ടും ഉയര്‍ത്താനും ശ്രമം നടക്കുന്നുണ്ട്.
എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായി ഉപഭോക്താക്കളെ അമിത ചിലവുകളില്‍ നിന്നും ഒഴിവാക്കിയെടുക്കാനായാണ് എനര്‍ജിയ ശ്രമിക്കുന്നത്. എതിരാളികളില്‍ നിന്നു വ്യത്യസ്തരായി ഉപഭോക്താക്കള്‍ക്ക് താങ്ങാവുന്ന തരത്തിലേക്ക് വില നിശ്ചയിച്ചിരിക്കുകയാണ് എനര്‍ജിയ.
പുതുതായി നാഷണല്‍ കണ്‍സ്യൂമര്‍ ഏജന്‍സി നല്‍കിയ റിസര്‍ച്ച് റിപ്പോര്‍ട്ടില്‍ 100ല്‍ 16റോളം ഉപഭോക്താക്കളാണ് മറ്റു കമ്പനികളിലേക്ക് മാറിപ്പോയിരിക്കുന്നതെന്നാണ് വ്യക്തമാക്കുന്നത്.
എനര്‍ജിയയുടെ കടന്നുവരവോടെ ഉപഭോക്താക്കള്‍ കൂടുതല്‍ പണം ചിലവാക്കപ്പെടുന്നതില്‍ നിന്നും ആശ്വാസം ലഭിക്കുമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. ഇലക്ട്രിസിറ്റിക്കായി വര്‍ഷത്തില്‍ 1200 യൂറോയോളമാണ് ഒരാള്‍ അടക്കേണ്ടി വരുന്നത് ഗ്യാസിനായി 1000 യൂറോയും. രണ്ടും ചേര്‍ത്ത് വാര്‍ഷികനിരക്കില്‍ 2000 യൂറോയുടെ മുകളിലായി ഒരു വീട്ടുടമസ്ഥന്‍ അടക്കേണ്ടി വരുന്നുമുണ്ട്.

Scroll To Top