Sunday December 04, 2016
Latest Updates

ഗോ കാര്‍ കത്തിച്ച സംഭവം :കമ്പനി നിരാശയില്‍

ഗോ കാര്‍ കത്തിച്ച സംഭവം :കമ്പനി നിരാശയില്‍

ഡബ്ലിന്‍: ഗോകാറിന് 10,000 യൂറോയുടെ നഷടം വരുത്തി കള്ളന്‍മാര്‍ വാടകക്കാര്‍ കത്തിച്ചു. കഴിഞ്ഞ ആഴ്ച്ച ഡബ്ലിന്‍ തെരുവില്‍ വച്ചാണ് ഗോകാര്‍ സ്‌കീമില്‍ ഉള്‍പ്പെട്ട ഒരു കാര്‍ കത്തിനശിച്ച നിലയില്‍ കണ്ടെത്തിയത്.
ഡബ്ലിന്‍, കോര്‍ക്ക് സിറ്റികളെ ഉദ്ദേശിച്ച് രൂപീകരിച്ച പദ്ധതിയാണ് ഗോ കാര്‍സ്‌കീം. ഈ സ്‌കീം പ്രകാരം നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്ന സ്ട്രീറ്റകളില്‍ കാറുകള്‍ ചാര്‍ജൊന്നും കൂടാതെ പാര്‍ക്ക്‌ചെയ്യാം.
കഴിഞ്ഞ ബുധനാഴ്ച്ച സര്‍ ജോണ്‍ റോജര്‍സ് ക്വേയില്‍ നിര്‍ത്തിയിട്ടിരുന്ന ഒരു കാര്‍ മോഷ്ടിക്കാനുള്ള ശ്രമം നടന്നു. എന്നാല്‍ അതിനു സാധിക്കാതെ വന്നപ്പോഴാണ് കാര്‍ കത്തിച്ചതെന്നാണ് പ്രാഥമിക നിഗമനം.
ഇതിനു ഉത്തരവാദിത്വപ്പെട്ടവര്‍ ലജ്ജിക്കേണ്ടിയിരിക്കുന്നുവെന്നാണ് ഗോ കാറിന്റെ മാനേജിംഗ് ഡയറക്ടറായ കോം ബ്രാഡി പറഞ്ഞത്.
അക്രമണത്തില്‍ കമ്പനിക്ക് 10,000 യൂറോയാണ് നഷ്ടമായിരിക്കുന്നതെന്നും കമ്പനിക്ക് നേരിടേണ്ടി വന്ന കയ്‌പ്പേറിയ അനുഭവമാണ് ഇതെന്നും ബ്രാഡി പറഞ്ഞു.
ഡബ്ലിനിലെ തെരുവുകളില്‍ കാറുകള്‍ പാര്‍ക്കുചെയ്യുന്നതിന് യാതൊരു സംശയവും കമ്പനിക്ക് ഇതുവരെ ഉണ്ടായിരുന്നില്ല. എന്നാല്‍ ഈ സംഭവത്തിനുശേഷം സംഗതികള്‍ ആകെ മാറിയിരിക്കുകയാണെന്നും ബ്രാഡി കൂട്ടിച്ചേര്‍ത്തു.
ഡബ്ലിനിലെ തെരുവുകള്‍ സുരക്ഷിതവും സംരക്ഷണ ഉള്ളവയുമായിരുന്നു. എന്നാല്‍ ഇത്തരത്തിലുള്ള ഒറ്റപ്പെട്ട സംഭവങ്ങള്‍ കമ്പനിയെ നിരാശരാക്കുകയാണെന്നും ബ്രാഡി പറയുന്നു. നൂറുശതമാനം വിശ്വാസത്തോടെയാണ് തങ്ങള്‍ ഈ സ്‌കീമിനായി പണം മുടക്കിയിരുന്നതെന്നും എന്നാല്‍ ഇതില്‍ ഒരു കാറാണ് ഇപ്പോള്‍ നശിപ്പിക്കപ്പെട്ടതെന്നും ബ്രാഡി പറഞ്ഞു.
സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയാണെന്നും അന്വേഷണം പുരോഗമിക്കുന്നുണ്ടെന്നുമാണ് ഗാര്‍ഡ അറിയിച്ചതെന്നും കമ്പനി പറഞ്ഞു.

Scroll To Top