Tuesday December 06, 2016
Latest Updates

ഗോസിപ്പുകള്‍ക്ക് വിരാമം; ഭാവനയെ കെട്ടുന്നത് താനല്ലെന്ന് അനൂപ് മേനോന്‍

ഗോസിപ്പുകള്‍ക്ക് വിരാമം; ഭാവനയെ കെട്ടുന്നത് താനല്ലെന്ന് അനൂപ് മേനോന്‍

പ്രണയ ഗോസിപ്പുകള്‍ക്ക് വിരാമമിട്ട് നടന അനൂപ് മേനോന്‍ രംഗത്ത്. ട്രിവാന്‍ഡ്രം ലോഡ്ജില്‍ ജോടിയായി അഭിനയിച്ചത് മുതല്‍ അനോപ്പ് മേനോനും ഭാവനയും തമ്മില്‍ പ്രണയത്തിലാണെന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ആംഗ്രി ബേബീസ് എന്ന സിനിമയോടെ ഏതാണ്ട് എല്ലാ മാധ്യമങ്ങളിലും ഈ ഗോസിപ്പ് പ്രചരിച്ചു.

എന്നാല്‍ ഇത് ആദ്യമായി അനൂപ് മേനോന്‍ പ്രണയ ഗോസിപ്പിനെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ്. ഭാവനയുടെ വിവാഹം ഉടന്‍ ഉണ്ടാകുമെന്നും എന്നാല്‍ ഭാവനയെ കെട്ടുന്നത് താനല്ലെന്നും അനൂപ് മേനോന്‍ പറഞ്ഞു. ഭാവന നല്ല സുഹൃത്തും മികച്ച നടിയുമാണ് അതിനപ്പുറം മറ്റൊരു ബന്ധവുമില്ലെന്നും അനൂപ് മേനോന്‍ പറഞ്ഞു. തന്റെ വിവാഹം അടുത്ത് തന്നെ ഉണ്ടാകുമെന്നും അനൂപ് മേനോന്‍ പറഞ്ഞു.

Scroll To Top