Saturday December 10, 2016
Latest Updates

ഗോള്‍ഡന്‍ ബോള്‍ ആര്‍ക്ക്? മെസിയും നെയ്മറും ചുരുക്കപ്പട്ടികയില്‍

ഗോള്‍ഡന്‍ ബോള്‍ ആര്‍ക്ക്? മെസിയും നെയ്മറും ചുരുക്കപ്പട്ടികയില്‍

ലോകകപ്പ് ഫുട്‌ബോളില്‍ ഗോള്‍ഡന്‍ ബോള്‍ പുരസ്‌ക്കാരത്തിനുള്ള അന്തിമ ചുരുക്കപ്പട്ടിക പ്രഖ്യാപിച്ചു. പത്ത് താരങ്ങളെ ഉള്‍പ്പെടുത്തിയാണ് ഫിഫ ചുരുക്കപ്പട്ടിക പ്രഖ്യാപിച്ചത്. ലയണല്‍ മെസി, ആര്യന്‍ റോബന്‍, ജെയിംസ് റോഡ്രിഗ്‌സ്, തോമസ് മുള്ളര്‍ , നെയ്മര്‍ തുടങ്ങിയ പ്രമുഖ താരങ്ങളാണ് പട്ടികയിലുള്ളത്. മെസി ഉള്‍പ്പെടെ അര്‍ജന്റീനയില്‍ നിന്ന് മൂന്ന് താരങ്ങളും ജര്‍മനിയില്‍ നിന്ന് 4 താരങ്ങളും ചുരുകപ്പട്ടികയിലുണ്ട്.

മെസിയെ കൂടാതെ എയ്ഞ്ചല്‍ ഡി മരിയ, ജവിയര്‍ മസെരാനൊ എന്നിവരാണ് ചുരുക്കപ്പട്ടികയില്‍ ഇടം നേടിയ അര്‍ജന്റീന താരങ്ങള്‍. തോമസ് മുള്ളറെ കൂടാതെ മാത്സ് ഹമ്മെല്‍സ്, ടോണി ക്രൂസ്, ഫിലിപ് ലാം എന്നിവരാണ് പട്ടികയില്‍ ഇടം നേടിയ ജര്‍മന്‍ താരങ്ങള്‍.

ഗോള്‍ഡന്‍ ഗ്ലൗ പുരസ്‌കാരത്തിനുള്ള ഗോളികളുടെ ചുരുക്കപ്പട്ടികയും ഫിഫ പുറത്തിറക്കിയിട്ടുണ്ട്. കോസ്റ്ററിക്കന്‍ ഗോളി കെയ്‌ലോര്‍ നവാസ്, ജര്‍മ്മനിയുടെ മാനുവല്‍ നെയുര്‍, അര്‍ജന്റീനയുടെ സെര്‍ജിയോ റൊമേറോ എന്നിവരാണ് അന്തിമ പട്ടികയിലുള്ളത്.

Scroll To Top