Sunday December 11, 2016
Latest Updates

ഗോപിനാഥ് മുണ്ടെ, മഹാജന്‍ കുടുംബങ്ങളിലെ മരണങ്ങളെല്ലാം മൂന്നാം തീയതി

ഗോപിനാഥ് മുണ്ടെ, മഹാജന്‍ കുടുംബങ്ങളിലെ മരണങ്ങളെല്ലാം മൂന്നാം തീയതി

ന്യൂഡല്‍ഹി: ഇന്ന് രാവിലെ അന്തരിച്ച കേന്ദ്രമന്ത്രി ഗോപിനാഥ് മുണ്ടെയെയും അദ്ദേഹത്തിന്റെ അടുത്ത ബന്ധുക്കളെയും മരണം തട്ടിയെടുത്തത് മൂന്നാം തീയതി. പ്രമുഖ ബിജെപി നേതാവായിരുന്ന പ്രമോദ് മഹാജന്റെ സഹോദരി ഭര്‍ത്താവാണ് ഗോപിനാഥ് മുണ്ടെ. സഹോദരന്റെ വെടിയേറ്റ് പ്രമോദ് മഹാജന്‍ മരിച്ചതും ഒരു മൂന്നാം തീയതിയായിരുന്നു.

2006 മേയ് മൂന്നിനാണ് ബിജെപി നേതാവ് പ്രമോദ് മഹാജന്‍ വെടിയേറ്റു മരണമടഞ്ഞത്. സഹോദരന്‍ പ്രവീണ്‍ മഹാജന്റെ വെടിയേറ്റാണ് പ്രമോദ് മഹാജന്‍ മരണമടഞ്ഞത്. പിന്നീട് പ്രവീണ്‍ മഹാജനെയും ഒരു മൂന്നാം തീയതി മരണം തട്ടിയെടുത്തു. 2010 മാര്‍ച്ച് മൂന്നിന് താനെയിലെ ജൂപ്പിറ്റര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് പ്രവീണ്‍ മഹാജന്‍ മരണമടഞ്ഞത്. പ്രമോദ് മഹാജന്റെ അടുത്ത ബന്ധു വിവേക് മൊയ്ത്രയും 2006 ജൂണ്‍ 3 ന് മരണമടഞ്ഞു.

അന്തരിച്ച പ്രവീണ്‍ മഹാജന്റെ ഭാര്യ സാരംഗി മഹാജനാണ് ഈ മൂന്നാം തീയതിയിലെ മരണങ്ങളുടെ പൊരുത്തം ചൂണ്ടിക്കാട്ടിയത്.

Scroll To Top