Sunday December 11, 2016
Latest Updates

ഗോപിനാഥ് മുണ്ടെയുടെ മരണത്തിന് പിന്നില്‍ ഗഡ്കരിയോ? അന്വേഷണം സിബിഐക്ക്

ഗോപിനാഥ് മുണ്ടെയുടെ മരണത്തിന് പിന്നില്‍ ഗഡ്കരിയോ? അന്വേഷണം സിബിഐക്ക്

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി ഗോപിനാഥ് മുണ്ടെയുടെ അപകട മരണം സിബിഐ അന്വേഷിച്ചേക്കും. അന്വേഷണം സിബിഐയ്ക്ക് വിടുന്നത് സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങും നിഥിന്‍ ഗഡ്കരിയും തമ്മില്‍ ചര്‍ച്ച നടത്തി.

മുണ്ടെയുടെ മരണത്തിന് പിന്നില്‍ ഗഡ്കരിയാണെന്ന് ചില ബിജെപി നേതാക്കള്‍ തന്നെ ആരോപണം ഉന്നയിച്ചിരുന്നു. ഇതോടെയാണ് ഗഡ്കരി തന്നെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് രംഗത്ത് വന്നത്. മുണ്ടെയുടെ മരണത്തില്‍ ദുരൂഹത ഉണ്ടെന്നും അന്വേഷണം സിബിഐക്ക് കൈമാറണമെന്നും ബിജെപി മഹാരാഷ്ട്ര ഘടകം അപകടം നടന്ന അന്ന് തന്നെ ആവശ്യപ്പെട്ടിരുന്നു.

ജൂണ്‍ മൂന്നിനാണ് കേന്ദ്രമന്ത്രി ഗോപിനാഥ് മുണ്ടെ വാഹനാപകടത്തില്‍ മരിച്ചത്. തന്റെ മണ്ഡലമായ ബീഡിലെ സ്വീകരണ പരിപാടികളില്‍ പങ്കെടുക്കുന്നതിനായി മുംബൈയിലേക്ക് പോകുന്നതിന് വിമാനത്താവളത്തിലേക്ക് പോകുകയായിരുന്ന മുണ്ടെയുടെ കാറിന് പിന്നില്‍ മറ്റൊരു കാര്‍ ഇടിക്കുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് ഉണ്ടായ ഹൃദയാഘാതവും കരളിലെ രക്തസ്രാവവുമാണ് മരണ കാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.

Scroll To Top