Friday December 09, 2016
Latest Updates

ഗോപിനാഥ് മുണ്ടെയുടെ അപകട മരണത്തില്‍ കേന്ദ്രസര്‍ക്കാര്‍ സിബിഐ അന്വേഷണം പ്രഖ്യാപിച്ചു

ഗോപിനാഥ് മുണ്ടെയുടെ അപകട മരണത്തില്‍ കേന്ദ്രസര്‍ക്കാര്‍ സിബിഐ അന്വേഷണം പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി ഗോപിനാഥ് മുണ്ടെ വാഹനാപകടത്തില്‍ കൊല്ലപ്പെട്ട സംഭവം സിബിഐ അന്വേഷിക്കും. അപകടത്തില്‍ ദുരൂഹത ആരോപിച്ച് ബിജെപി നേതാക്കള്‍ തന്നെ രംഗത്ത് വന്ന സാഹചര്യത്തിലാണ് സിബിഐ അന്വേഷണം പ്രഖ്യാപിച്ചത്. കേന്ദ്രമന്ത്രി നിഥിന്‍ ഗഡ്കരിക്ക് മുണ്ടെയുടെ മരണത്തില്‍ പങ്കുണ്ടെന്ന് ബിജെപി നേതാക്കള്‍ തന്നെ ആക്ഷേപം ഉന്നയിച്ചിരുന്നു.

ഈ പശ്ചാത്തലത്തില്‍ സംശയ ദൂരീകരണത്തിന് സിബിഐ അന്വേഷണം പ്രഖ്യാപിക്കണമെന്ന് നിഥിന്‍ ഗഡ്കരി തന്നെ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം ഉന്നയിച്ച് ഗഡ്കരി തന്നെ ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതേതുടര്‍ന്നാണ് ആഭ്യന്തര വകുപ്പ് സിബിഐ അന്വേഷണം പ്രഖ്യാപിച്ചത്.

ആഭ്യന്തര വകുപ്പ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കി.  മുണ്ടെയുടെ മരണത്തില്‍ ബിജെപി മഹാരാഷ്ട്ര ഘടകവും സംശയം ഉന്നയിച്ചിരുന്നു. ഈ മാസം മൂന്നിനാണ് കേന്ദ്ര ഗ്രാമവികസന മന്ത്രി ഗോപിനാഥ് മുണ്ടെ കാറപകടത്തില്‍ മരിച്ചത്. കേന്ദ്രമന്ത്രിയായി അധികാരമേറ്റ് ഒരാഴ്ചയ്ക്കകമാണ് മുണ്ടെയെ മരണം തട്ടിയെടുത്തത്.

Scroll To Top