Sunday December 11, 2016
Latest Updates

ഗോപിഥ കഥ

ഗോപിഥ കഥ

നന്മയുടെ നിറരൂപമായി സുരേഷ് ഗോപി. കാസര്‍കൊടു നീലേശ്വരത്തുള്ള എന്റോസള്‍ഫാന്‍ ദുരിതബാധിതരായ രണ്ടു കുട്ടികള്‍ക്ക് വീട് നിര്‍മിച്ചു നല്‍കിയതിലൂടെയാണ്‌ സുരേഷ് ഗോപി ഇപ്പോൾ വാര്‍ത്തകളില്‍ നിറഞ്ഞത്. എന്‍ഡോസള്‍ഫാന് ദുരിത ബാധിതരായ മയ്യിച്ചയിലെ അംഗിതക്കും കടിഞ്ഞിമൂലയിലെ അഫ്സലിനും ആണ് സുരേഷ് ഗോപി വീടെന്ന സ്വപ്നം സാക്ഷാത്കരിച്ചു കൊടുത്തത്.

കഷ്ടതയനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങായി സുരേഷ് ഗോപി നില്ക്കാന്‍ തുടങ്ങിയിട്ട് കാലം ഒത്തിരിയായി. മനുഷ്യന്റെ ദുഃഖങ്ങള്‍ കാണുമ്പോള്‍ കരലളിയുന്ന മനുഷ്യസ്നേഹിയായ സുരേഷേട്ടനെ പ്രേക്ഷകര്‍ ‘നിങ്ങള്‍ക്കും ആകാം കോടീശ്വരന്‍’ എന്ന എഷ്യാനെറ്റ് പരിപാടിയിലൂടെ അടുത്തറിഞ്ഞിരുന്നു.
sureshgopi-home-300x221കാസര്‍കോട് ഗൃഹപ്രവേശനത്തിന് എത്തിയ നടന്‍ ജന്മനാ വൈകല്യം ബാധിച്ച അംഗിതയെ താലോലിക്കാനും സമയം കണ്ടെത്തി. നടന്റെ കാരുണ്യത്തില്‍ നിര്‍മ്മിച്ച വീടുകളുടെ താക്കോല്‍ദാന ചടങ്ങിനു വന്‍ ജനാവലിയാണ് എത്തിയത്. പ്രിയനടനെ ഒരു നോക്ക് കാണാനായി നാട്ടുകാരും നീലേശ്വരത്ത് ഒഴുകിയെത്തി. പ്രാരാബ്ദത്താല്‍ ജീവിതം മുന്നോട്ട് നീക്കാന്‍ കഷ്ടപ്പെട്ടിരുന്ന തങ്ങള്‍ക്ക് സുരേഷ് ഗോപി ദൈവതുല്യനാണെന്ന് അംഗിതയുടെ മാതാവ് പറയുന്നു.
സുരേഷ് ഗോപിയോടുള്ള സ്നേഹസൂചകമായി ഗോപീഥമെന്നാണ് വീടിന് പേര് നല്‍കിയിരിക്കുന്നത്.

Scroll To Top